International

ഒസിൽ പ്രൊഫഷണൽ ഫുട്ബാളിൽ നിന്നും വിരമിച്ചു

മുൻ ജർമ്മൻ ദേശീയ ടീം മിഡ്‌ഫീൽഡർ മെസുട്ട് ഓസിൽ ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. 17 വർഷത്തെ പ്രൊഫഷണൽ കരിയറിന് വിരാമം ഇടുന്നതായി അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.

ജർമ്മൻ ക്ലബ്ബ് ഷാൽക്കെയിലൂടെ പ്രൊഫഷണൽ കരിയർ ആരംഭിച്ച 34 കാരൻ റയൽ മാഡ്രിഡ്‌, ആഴ്സണൽ, ഫെനർബാഷെ, ഇസ്താംബൂൾ ബസക്‌സെഹിർ, വെർഡർ ബ്രെമെൻ എന്നീ ക്ലബ്ബുകൾക്കായി  കളിച്ചു. ജർമൻ ദേശീയ ടീമിനായി 106 മത്സരങ്ങൾ കളിച്ച ഓസിൽ 2014 ൽ ലോകകപ്പ് നേടുന്നതിൽ അവരെ സഹായിച്ചു. ഈ തലമുറയിലെ മികച്ച പ്ലേമേക്കർ മാരിൽ ഒരാൾ ആയിരുന്നു ഓസിൽ.

“അവിസ്മരണീയമായ നിമിഷങ്ങളും വികാരങ്ങളും നിറഞ്ഞ ഒരു അത്ഭുതകരമായ യാത്രയായിരുന്നു അത്. ഷാൽക്കെ, വെർഡർ ബ്രെമെൻ, റയൽ മാഡ്രിഡ്, ആഴ്‌സനൽ, ഫെനർബാഷെ, ബസക്‌സെഹിർ ക്ലബ്ബുകൾക്കും എന്നെ പിന്തുണച്ച പരിശീലകർക്കും ഒപ്പം സുഹൃത്തുക്കളായി മാറിയ എന്റെ എല്ലാ ടീമംഗങ്ങൾക്കും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു.” -ഓസിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button