Trending
Trending

ക്രിസ്റ്റ്യാനോ ഇന്ത്യൻ പെൺകുട്ടിയെ ഫോളോ ചെയ്തത് കണ്ട് ഞെട്ടി ആരാധകർ; പിന്നാലെ ട്വിസ്റ്റ്

ഇന്ന് രസകരമായ ഒരു സംഭവമാണ് ഇൻസ്റ്റാഗ്രാമിൽ റോണാൾഡോയുടെ ഇൻസ്റ്റാ ഹാൻഡിൽ വഴി നടന്നത്. വെറും നൂറിൽ പരം ഫോളേവേർസ് ഉണ്ടായിരുന്ന ഇന്ത്യൻ പെൺകുട്ടിയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഫോളോ ചെയ്തത് ആരാധകർ കണ്ടെത്തുകയായിരുന്നു.

പിന്നാലെ മിനിറ്റികൾകൾക്കുള്ളിൽ ഇതേ പേരിൽ ഫേക്ക് അക്കൗണ്ടുകൾ ക്രിയേറ്റ് ചെയ്യപ്പെടുകയ്യും റോണാൾഡോയുടെ മകന്റെ കാമുകിയാണെന്നും ഡ്രൈവറുടെ മകളാണെന്നും പോലുള്ള കഥകൾ പുറത്തു വരാനും തുടങ്ങി.

പിന്നെയാണ് സത്യം മനസ്സിലായത്, റൊണാൾഡോ ഫോളോ ചെയ്ത അക്കൗണ്ട് തന്നെ ഫേക്ക് അക്കൗണ്ട് ആയിരുന്നു. യഥാർത്ഥത്തിൽ അത് തന്യ സിംഗ് എന്ന സോഷ്യൽ മീഡിയ സെലിബ്രിറ്റിയുടെ ഫോട്ടോ ഉപയോഗിച്ച് ആരോ ഉണ്ടാക്കിയ വ്യാജ അക്കൗണ്ട് ആയിരുന്നു.

റോണാൾഡോയുടെ ഹാൻഡിൽ ഉപയോഗിക്കുന്ന ഏജസിക്ക് പറ്റിയ കയ്യബദ്ധം ആകാനാണ് സാധ്യത.

എന്തായാലും നിലവിൽ റോണാൾഡോ ഫോളോ ചെയ്ത ആ ഫേക്ക് അക്കൗണ്ട് ഇൻസ്റ്റാഗ്രാം തന്നെ ഡിആക്റ്റിവേറ്റ് ചെയ്തിരിക്കുകയാണ്.

എന്തായാലും ഫേക്ക് അക്കൗണ്ടിലെ ഫോട്ടോയിലെ യഥാർത്ഥ പെൺകുട്ടി തന്റെ വ്യാജ അക്കൗണ്ട് റൊണാൾഡോ ഫോളോ ചെയ്തത് കണ്ടിട്ട് സങ്കടത്തിലാണ്.

Cristiano Ronaldo followed random Indian girl on Instagram and it’s fake account of Social Media celebrity Thanya Singh

Siyad

Football enthusiast | Content writer | Graphic/Video designer

Leave a Reply

Your email address will not be published. Required fields are marked *

Back to top button