Indian FootballIndian Super League

ഐ.എസ്‌.എൽ കിരീടം ആര് നേടും ; ഇന്നറിയാം

11 ടീമുകൾ തമ്മിലുള്ള ആവേശകരമായ ഗ്രൂപ്പ് സ്റ്റേജ് , പ്ലേ ഓഫ് പോരാട്ടങ്ങൾക്ക് ശേഷം, ഇന്ത്യൻ സൂപ്പർ ലീഗിന് (ISL) ഫൈനലിലേക്ക് കടക്കുകയാണ്. കിരീടപ്പോരാട്ടത്തിൽ എടികെ മോഹൻ ബഗാനും ബെംഗളൂരു എഫ്‌സിയും ഏറ്റുമുട്ടും. ഇന്ന് ഗോവയിലെ പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലാണ് ഫൈനൽ മത്സരം. മോഹൻ ബഗാനും ഏടികെയും കുടി ഒന്നിച്ച് 2020-ൽ പുതിയ ക്ലബ്ബായ ശേഷം എടികെ മോഹൻ ബഗാൻ ആദ്യമായി ഐ‌എസ്‌എൽ ട്രോഫി നേടാനുള്ള നേട്ടത്തിന്റെ തൊട്ടരികെയാണ്. മറുവശത്ത്, തങ്ങളുടെ രണ്ടാം ഐ‌എസ്‌എൽ കിരീടത്തിനായി ടൂർണമെന്റിൽ സീസണിൽ സ്വപ്നതുല്യമായ തിരിച്ചു വരവിലൂടെ തങ്ങളുടെ സ്ഥാനം വീണ്ടെടുക്കാനാണ് ബെംഗളൂരു ലക്ഷ്യമിടുന്നത്.

ഡ്യൂറൻഡ് കപ്പ് വിജയത്തിന്റെ പിൻബലത്തിൽ എത്തിയ ബെംഗളൂരു മിന്നും ഫോമിലാണ് ഈ വർഷത്തെ ഐഎസ്എല്ലിൽ പ്രവേശിച്ചത്. സുനിൽ ഛേത്രിയുടെ നേതൃത്വത്തിലുള്ള ടീം ലീഗിൽ നാലാം സ്ഥാനത്തെത്തി, പ്ലേഓഫിൽ തങ്ങളുടെ സ്ഥാനം ഉറപ്പിച്ചു, ആ മത്സരത്തിലെ ക്യാപ്റ്റൻ ചേത്രിയുടെ ഗോളിൽ കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ 1-0ന് ജയിച്ച കളിയിലെ നിയമവിരുദ്ധമായ ക്വിക്ക് ഗോൾ വലിയ വിവാദമായിരുന്നു. സെമിഫൈനലിൽ ടേബിൾ ടോപ്പർ മുംബൈ സിറ്റി എഫ്‌സിക്കെതിരായ അവരുടെ പോരാട്ടം രണ്ടാം പാദത്തിൽ ആവേശകരമായ പെനാൽറ്റി ഷൂട്ടൗട്ടിലൂടെയാണ് തീരുമാനിക്കപ്പെട്ടത്.

മോഹൻ ബഗാൻ ലീഗ് ടേബിളിൽ മൂന്നാം സ്ഥാനത്തെത്തി ഒഡീഷയെ പ്ലേ ഓഫിൽ നിന്ന് പുറത്താക്കി. നോക്കൗട്ട് റൗണ്ടിൽ ഹൈദരാബാദ് എഫ്‌സിക്കെതിരെയാണ് അവർ ഏറ്റുമുട്ടിയത്. ഇരു പാദങ്ങളിലും ഗോൾരഹിത സമനിലയിൽ അവസാനിച്ചപ്പോൾ, നിലവിലെ ലീഗ് ചാമ്പ്യന്മാരെ മറികടന്ന് കൊൽക്കത്ത വമ്പന്മാർ ടൈബ്രേക്കറിൽ വിജയിച്ചു.

എടികെ മോഹൻ ബഗാനും ബെംഗളൂരു എഫ്‌സിയും തമ്മിലുള്ള ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനൽ മത്സരം മാർച്ച് 18 ശനിയാഴ്ച 7:30 മുതൽ ഗോവയിലെ പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ആരംഭിക്കും.

ATK മോഹൻ ബഗാൻ vs ബെംഗളൂരു എഫ്‌സി മത്സരം ഇന്ത്യയിലെ ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാർ ആപ്പിലും വെബ്‌സൈറ്റിലും തത്സമയം സ്ട്രീം ചെയ്യും.

എടികെ മോഹൻ ബഗാൻ vs ബംഗളൂരു എഫ്‌സി ആദ്യ ഇലവന്റെ പ്രവചനം:

എടികെ മോഹൻ ബഗാൻ : വിശാൽ കൈത് (ജികെ), സുഭാഷിഷ് ബോസ്, പ്രീതം കോട്ടാൽ (സി), ബ്രണ്ടൻ ഹാമിൽ, ആശിഷ് റായ്, ഗ്ലാൻ മാർട്ടിൻസ്, കാൾ മക്ഹഗ്, ഫെഡറിക്കോ ഗാലെഗോ, മൻവീർ സിംഗ്, ദിമിത്രി പെട്രാറ്റോസ്, ലിസ്റ്റൺ കൊളാക്കോ

ബെംഗളൂരു എഫ്‌സി ലൈനപ്പ് : ഗുർപ്രീത് സിംഗ് സന്ധു (ജികെ & സി), റോഷൻ നൗറെം, സന്ദേശ് ജിംഗൻ, അലൻ കോസ്റ്റ, പ്രബീർ ദാസ്, പരാഗ് ശ്രീവാസ്, രോഹിത് കുമാർ, സുരേഷ് വാങ്ജാം, ഹാവിയർ ഹെർണാണ്ടസ്, റോയ് കൃഷ്ണ, ശിവ നാരായണൻ

ATK Mohun Bagan vs Bengaluru FC Live Streaming of Indian Super League Final Match: Here you can get all the details

Siyad

Football enthusiast | Content writer | Graphic/Video designer

8 Comments

  1. Wow! This can be one particular of the most beneficial blogs We’ve ever arrive across on this subject. Actually Fantastic. I’m also an expert in this topic so I can understand your effort.

  2. excellent post, very informative. I wonder why the other specialists of this sector don’t notice this. You must continue your writing. I am confident, you have a great readers’ base already!

  3. Great beat ! I would like to apprentice even as you amend your web site, how can i subscribe for a weblog site? The account aided me a appropriate deal. I had been a little bit familiar of this your broadcast offered brilliant transparent idea

  4. Attractive element of content. I just stumbled upon your blog and in accession capital to say that I get actually enjoyed account your weblog posts. Anyway I’ll be subscribing in your feeds or even I achievement you get admission to constantly quickly.

Leave a Reply

Your email address will not be published. Required fields are marked *

Back to top button