Premier LeagueTrending

മാഞ്ചസ്റ്റർ സിറ്റി ട്രോഫി പര്യടത്തിനായി കൊച്ചിയിൽ വരുന്നു

കഴിഞ്ഞ സീസണിൽ ‘ട്രിപ്പിൾ ട്രോഫി’ നേട്ടം സ്വന്തമാക്കിയ ഇംഗ്ലിഷ് ഫുട്ബോൾ ക്ലബ് മാഞ്ചസ്റ്റർ സിറ്റി ആ ട്രോഫികളുമായി കൊച്ചിയിൽ വരുന്നു.
സിറ്റി ക്ലബ്ബിന്റെ ട്രോഫി ടൂറിന്റെ ഭാഗമായാണ് ഇംഗ്ലിഷ് പ്രിമിയർ ലീഗ്, യുവേഫ ചാംപ്യൻസ് ലീഗ്, എഫ്എ കപ്പ് ട്രോഫികളുമായി ടീം വരുന്നു എന്ന് ക്ലബ്ബ് ഔദ്യോഗികമായി അറിയിച്ചത്. സെപ്റ്റംബർ 21 മുതൽ 27 വരെ കൊച്ചിയിലും മുംബൈയിലും മാഞ്ചസ്റ്റർ സിറ്റി എത്തും. ഫുട്ബോൾ പ്രേമികൾക്ക് ഈ 3 ട്രോഫികളും അടുത്തു കാണാനും ഒപ്പംനിന്നു ഫോട്ടോയെടുക്കാനുമുള്ള അവസരവും ഇതുവഴി ലഭിക്കും. മാഞ്ചസ്റ്റർ സിറ്റി ടീമിന്റെ ഇതിഹാസ താരങ്ങളും ട്രോഫികളെ അനുഗമിച്ച് ഇന്ത്യയിലെത്തും.

സിറ്റിയുടെ ഏഷ്യയിലെ പ്രീ-സീസൺ പര്യടനത്തിന്റെ ഭാഗമായി ജപ്പാനിലേക്കും കൊറിയയിലേക്കും പോകുന്നതിന് മുൻപ് പ്രാദേശിക സമൂഹത്തെ ഉൾപ്പെടുത്തിക്കൊണ്ട് ഈ വർഷത്തെ ടൂർ മാഞ്ചസ്റ്ററിൽ ആരംഭിക്കും. ട്രോഫികൾ പിന്നീട് ഗ്രീസ്, ചൈന, ഇന്ത്യ, ഓസ്ട്രേലിയ, യുഎഇ, നോർവേ, അർജന്റീന, അമേരിക്ക, ബ്രസീൽ എന്നിവടങ്ങളിലേക്കും പോകും

All Trophy Tour visits are subject to change. 

Date   Country   Cities 
19 – 26 July Japan Tokyo 
27 – 31 July Korea Seoul 
15 – 17 August Greece Athens 
19 August UK Manchester 
24 August – 4 September China   Shanghai, Hong Kong, Beijing 
21 – 27 September India   Kochi, Mumbai 
5 – 8 October UAE Abu Dhabi, Dubai 
10 – 12 Oct Australia Melbourne, Sydney 
26 – 29 Oct Norway   Oslo, Stavanger 
9 – 12 November Argentina Buenos Aires 
1 – 10 December US Washington DC, New York, San Francisco 
5 – 14 January Brazil Sao Paulo, Salvador 

Siyad

Football enthusiast | Content writer | Graphic/Video designer

6 Comments

Leave a Reply

Your email address will not be published. Required fields are marked *

Back to top button