International

ബ്രസീന്റെ പരിശീലകനാവാൻ കാർലോ ആഞ്ചലോട്ടിക്ക് സാധ്യതയുണ്ടെന്ന് എഡേഴ്സൺ

ബ്രസീൽ ദേശീയ ടീമിന്റെ പരിശീലകനായി നിയമിതനാകാൻ നിലവിലെ റയൽ മാഡ്രിഡ്‌ പരിശീലകൻ കാർലോ ആഞ്ചലോട്ടിക്ക് സാധ്യതയുള്ളതായി വെളിപ്പെടുത്തി മാഞ്ചസ്റ്റർ സിറ്റിയുടെ ബ്രസീലിയൻ ഗോൾകീപ്പർ എഡേഴ്സൺ. കാർലോ ബ്രസീലിന്റെ പരിശീലകനായി എത്തുന്നതിന്റെ സാധ്യതയെ കുറിച്ച് കാസെമിറോ, വിനീഷ്യസ്, മിലിറ്റാവോ എന്നിവരുമായി സംസാരിച്ചതായും എഡേഴ്സൺ പറഞ്ഞു.

“ഞാൻ കാസെമിറോ, വിനീഷ്യസ്, മിലിറ്റാവോ എന്നിവരോട് സംസാരിച്ചു. ബ്രസീലിന്റെ പുതിയ പരിശീലകനാകാൻ കാർലോ ആഞ്ചലോട്ടിക്ക് വലിയ സാധ്യതയുണ്ട്.”

“ഞങ്ങൾ റയൽ മാഡ്രിഡിനെ പുറത്താക്കാൻ ശ്രമിക്കും. അതുവഴി ആഞ്ചലോട്ടിക്ക് കഴിയുന്നത്ര വേഗത്തിൽ ബ്രസീലിലേക്ക് വരാൻ കഴിയും!” എഡേഴ്സൺ പുഞ്ചിരിയോടെ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button