International

ഗോളടി വേട്ടക്കാരിൽ റൊണാൾഡോ മുന്നിൽ ; ഒപ്പം മെസ്സിയും ചേത്രിയും

38ആം വയസ്സിലും ഗോളടി തുടർന്ന് പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ.ഇന്ന് പുലർച്ചെ ലക്സംബർഗിനെതിരെ നടന്ന മത്സരത്തിൽ ഇരട്ട ഗോളുകൾ നേടിയതോടെ രണ്ടാമത് നിൽക്കുന്ന ഇറാൻ്റെ അലി ദേയിയേക്കാൾ 13 ഗോളുകൾ താരം നേടിക്കഴിഞ്ഞു.ഇതേ ഫോം തുടർന്നാൽ ഗോളടിയിൽ സ്വപ്നതുല്യമായ പല നേട്ടങ്ങളും റൊണാൾഡോയ്ക്ക് സ്വന്തമാക്കാനാകും.198 മത്സരങ്ങളിൽ പോർച്ചുഗലിനായി ബൂട്ട് കെട്ടിയ താരം 122 ഗോളുകൾ ഇതുവരെ നേടിക്കഴിഞ്ഞു.

അർജന്റീനയുടെ സൂപ്പർ താരം ലയണൽ മെസ്സി 99 ഗോളുകളുമായി പട്ടികയിൽ മൂന്നാമതുണ്ട്.173 മത്സരങ്ങളിൽ നിന്നുമാണ് നിലവിലെ ബാലൺദ്യോർ ജേതാവ് കൂടിയായ മെസ്സിയുടെ നേട്ടം.

ഇന്ത്യൻ ഇതിഹാസം സുനിൽ ഛേത്രി 84 ഗോളുകളുമായി അഞ്ചാമതുണ്ട്.നാളെ കിർഗിസ്ഥാനെതിരെ ഗോളടിക്കാനായാൽ ഛേത്രിയ്ക്ക് ഹംഗേറിയൻ ഇതിഹാസം ഫെറങ്ക് പുഷ്കാസിനെ മറികടക്കാനാകും.132 മത്സരങ്ങളിൽ നിന്നുമാണ് ഛേത്രിയുടെ നേട്ടം

1ക്രിസ്റ്റ്യാനോ റൊണാൾഡോ122(198)*
2അലി ദേയി109(149)
3ലയണൽ മെസ്സി99(173)*
4മൊക്താർ ദഹരി89(142)
5ഫെറങ്ക് പുഷ്കാസ്84(85)
6സുനിൽ ഛേത്രി84(132)*
7അലി മബ്കോട്ട്80(109)*
8ഗോഡ്ഫ്രെ ചിറ്റാലു79(108)
9ഹുസൈൻ സയീദ്78(NA)
10റോബർട്ട് ലെവൻഡോവ്സ്കി78(139)*
(*Active goal scorers)

Leave a Reply

Your email address will not be published. Required fields are marked *

Back to top button