Premier League

പ്രീമിയർ ലീഗിലിലും ഇ.എഫ്.എല്ലിലും കളിക്കിടെ നോമ്പ് തുറക്കാൻ അനുവദിക്കും

റമദാനിന്റെ പുണ്യ മാസത്തിനു മുന്നോടിയായി മാച്ച് ഒഫീഷ്യൽസ് പ്രീമിയർ ലീഗിലെയും ഇഎഫ്‌എല്ലിലെയും മുസ്‌ലിം കളിക്കാർക്ക് നോമ്പ് തുറക്കാന്‍ അനുവദിക്കണമെന്ന് ലീഗുകളിലുടനീളമുള്ള മാച്ച്‌ ഒഫീഷ്യലുകളോട് അധികൃതര്‍ ആവശ്യപ്പെട്ടതായി സ്‌കൈ സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ട് ചെയ്തു.

കളി പുനരാരംഭിക്കുന്നതിന് മുമ്പ് ഏതെങ്കിലും മുസ്ലീം കളിക്കാരനെയോ മാച്ച് ഒഫീഷ്യലിനേയോ നോമ്പ് തുറക്കാൻ അനുവദിക്കുന്നതിന് വൈകുന്നേരത്തെ മത്സരങ്ങളിൽ കളി നിർത്തി വെക്കും.
എനർജി ഡ്രിങ്കോ സപ്ലിമെന്റുകളോ കഴിച്ച് കളിക്കാർക്ക് നോമ്പ് തുറക്കാൻ പ്രാപ്തരാക്കുന്നതിന് റഫറിയിംഗ് ബോഡികളുടെ മാർഗനിർദേശം മാച്ച് ഒഫീഷ്യൽസിന് ഇപ്പോൾ നൽകിയിട്ടുണ്ട്.

രണ്ട് വർഷം മുമ്പ്, പ്രീമിയർ ലീഗിൽ ആദ്യമായി ക്രിസ്റ്റൽ പാലസുമായുള്ള ലെസ്റ്റർ സിറ്റിയുടെ മത്സരത്തിനിടെ നോമ്പ് തുറക്കാനായി കളി താൽക്കാലികമായി നിർത്തിവച്ചിരുന്നു, അന്ന് ഇരു ക്ലബ്ബുകളും കളിയുടെ പ്രീ-മാച്ചിൽ വെസ്‌ലി ഫൊഫാനയെയും ചീഖൗ കുയാട്ടെയെയും റമദാൻ നോമ്പ് തുറക്കാൻ അനുവദിക്കുന്നതിന് കളിയിൽ ഒരു ഇടവേളയുണ്ടാകുമെന്ന് നേരത്തെ മുൻ കൂട്ടി പറഞ്ഞിരുന്നു.

Match officials asked to provide opportunity for Muslim players across Premier League and EFL to break fast

Siyad

Football enthusiast | Content writer | Graphic/Video designer

2 Comments

  1. Hey it’s Sage! Here is the free AI tool that AUTOMATICALLY writes copy to drive TRAFFIC and CALLS. Just use this proven SEO fill-in-the-blanks templates and the AI will do the rest:

    1. “best [YOUR SERVICE] in [YOUR CITY]”
    2. “[YOUR SERVICE] [YOUR CITY] pricing”
    3. “[YOUR SERVICE] near me” –

    Actually the AI can write ANYT*HING you want.
    Get the FREE TRIAL while it lasts!

    Go to:
    http://www.aiquickcopy.com

Leave a Reply

Your email address will not be published. Required fields are marked *

Back to top button