Indian FootballInternational

ഇന്ത്യ ആതിഥ്യം വഹിക്കുന്ന ത്രി-രാഷ്ട്ര ടൂർണമെന്റിന് ഇന്ന് തുടക്കം

ഇന്ത്യ ആതിഥ്യം വഹിക്കുന്ന ത്രി-രാഷ്ട്ര ടൂർണമെന്റിന് ഇന്ന് തുടക്കം. ടൂർണമെന്റിൽ മൂന്ന് മത്സരങ്ങളാണ് ലീഗ് ഫോർമാറ്റിലുള്ളത്. ഉത്ഘാടന മത്സരത്തിൽ ഇന്ത്യ അയൽരാജ്യമായ മ്യാൻമറിനെ നേരിടും, പിന്നീട് മാർച്ച് 28ന് നടക്കുന്ന അവസാന മത്സരത്തിൽ കരുത്തരായ കിർഗിസ്ഥാനുമായി ഏറ്റുമുട്ടും.

ഫിഫ റാങ്കിങ്ങില്‍ 96ആമതുള്ള കസാഖിസ്ഥാന്‍ ആണ് ടൂര്‍ണമെന്റിലെ ഏറ്റവും ഉയര്‍ന്ന ഫിഫ റാങ്കുള്ള ടീം. ഇന്ത്യ 106ആമതും മ്യാന്‍മര്‍ 159 ആമതും ആണ്. തായ്‌ലന്‍ഡ്, മലേഷ്യ ലീഗുകളിലെ താരങ്ങള്‍ ആണ് മ്യാന്‍മാറിന് കരുത്ത് പകരാന്‍ എത്തുന്നത്
മാർച്ച് 25ന് നടക്കുന്ന മത്സരത്തിൽ രണ്ട് വിസിറ്റിംഗ് ടീമുകളും ഏറ്റുമുട്ടും. പോയിന്റ് ടേബിളിൽ ഒന്നാമതെത്തുന്ന ടീമിന് ട്രോഫി ലഭിക്കും.

ഇന്ത്യൻ ഫുട്ബോളിന് മണിപ്പൂരിന്റെ സംഭാവനകൾക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് ഇന്ത്യൻ ഹെഡ് കോച്ച് ഇഗോർ സ്റ്റിമാക് കാര്യങ്ങൾ വ്യക്തമാക്കി “ദേശീയ ടീമിന് വളരെ പ്രധാനപ്പെട്ട സംസ്ഥാനമായ മണിപ്പൂരിൽ എത്തുന്നതിൽ എനിക്ക് ആവേശം തോന്നുന്നു. ഈ സംസ്ഥാനം രാജ്യത്തിന് നിരവധി പ്രധാന കളിക്കാരെ നൽകിയിട്ടുണ്ട്. നിലവിൽ 23 പേരടങ്ങുന്ന ഞങ്ങളുടെ ടീമിൽ ഈ സംസ്ഥാനത്ത് ജനിച്ച ഏഴ് കളിക്കാർ ഉണ്ട്,” സ്റ്റിമാക് ടൂർണമെന്റിന് മുമ്പുള്ള മാധ്യമ സമ്മേളനത്തിൽ പറഞ്ഞു.

Live Streaming
മത്സരങ്ങൾ സ്റ്റാര്‍ സ്‌പോര്‍ട് 3, സ്റ്റാര്‍ സ്പോര്‍ട്സ് 3 HD, ഹോട്സ്റ്റാര്‍ എന്നിവയില്‍ വൈകീട്ട് 7 മുതല്‍ തത്സമയ സംപ്രേഷണം ഉണ്ടാവും.

Siyad

Football enthusiast | Content writer | Graphic/Video designer

Leave a Reply

Your email address will not be published. Required fields are marked *

Back to top button