Indian Super League

ഖബ്ര അടുത്ത സീസണിൽ കേരളാ ബ്ലാസ്റ്റേഴ്സിൽ ഉണ്ടാകില്ല

കേരളാ ബ്ലാസ്റ്റേഴ്സ് സൂപ്പർ താരം ഹർമൻജോത് സിംഗ് ഖബ്ര അടുത്ത സീസണിൽ ഉണ്ടാകില്ല എന്ന് പ്രമുഖ ജേണലിസ്റ്റ് മർക്കസ് മെർഗുൽഹാവോ. താരം ടീ അംഗങ്ങോട് ഗുഡ്ബൈ പറഞ്ഞു എന്നും വ്യക്തമാക്കി.

കേരളാ ബ്ലാസ്റ്റേഴ്സിന്റെ റൈറ്റ് ബാക്കിലെ വിശ്വസ്തനായിരുന്നു ഹര്‍മന്‍ജോത് സിംഗ് ഖബ്ര എന്ന പഞ്ചാബ് കഹര്‍പുര്‍ സ്വദേശി. 2021 – 2022 സീസണില്‍ ആണ് ഹര്‍മന്‍ജോ സിംഗ് ഖബ്ര കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ് സി യില്‍ എത്തിയത്. ബംഗളൂരു എഫ് സി യില്‍ നിന്നായിരുന്നു വരവ്. ഐഎസ്എല്‍ ഫുട്‌ബോളില്‍ ഇതുവരെ 23 മത്സരങ്ങളില്‍ ഹര്‍മന്‍ജോത് സിംഗ് ഖബ്ര കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ് സി യുടെ ജഴ്‌സി അണിഞ്ഞു. 2022-23 സീസണിൽ രണ്ട് ഗോള്‍ നേടുകയും രണ്ട് ഗോളും അസിസ്റ്റും നടത്തുകയും ചെയ്തിരുന്നു

Siyad

Football enthusiast | Content writer | Graphic/Video designer

One Comment

Leave a Reply

Your email address will not be published. Required fields are marked *

Back to top button