Indian Super League

ബ്ലാസ്റ്റേഴ്സിന്റെ പ്രീ-സീസൺ മത്സരങ്ങൾ UAE – ൽ

കേരള ബ്ലാസ്റ്റേഴ്സ് പ്രീ സീസൺ മത്സരങ്ങൾക്കായി വീണ്ടും ദുബൈയിൽ പോകും. UAE Pro League ക്ലബ്ബുകളുമായി 6 മത്സരങ്ങൾ കളിക്കും.

കഴിഞ്ഞ പ്രീ-സീസണിലെ സംഘാടകരായ H16Sports പ്രീ-സീസൺ ഒരുക്കാൻ കത്ത് നൽകിയിട്ടുണ്ട്. കേരളാ ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ തവണത്തെ പ്രീ-സീസൺ ഇന്ത്യയ്ക്ക് ലഭിച്ച ഫിഫ വിലക്ക് കാരണം കളിക്കാൻ കഴിഞ്ഞിരുന്നില്ല, പകരം അന്ന് 2nd Division ക്ലബ്ബുമായി ആരാധകർക്ക് വേണ്ടി സൗഹൃദ മത്സരം നടത്തുകയായിരുന്നു

കേരളാ ബ്ലാസ്റ്റേഴ്സ് ആരാധകരായ മഞ്ഞപ്പടയും UAE ൽ സജീവമാണ്, പരിശീലനകനടക്കം മുഴുവൻ ടീം ആയിരിക്കും പ്രീ-സീസൺ കളിക്കാൻ വരിക, UAE ലെ ചൂടിലെ പരിശീലനം കേരളാ ബ്ലാസ്റ്റേഴ്സിന് ഏവേ മത്സരങ്ങളിൽ ഉപകാരപ്പെട്ടതായി കോച്ച് പറഞ്ഞിരുന്നു.

Siyad

Football enthusiast | Content writer | Graphic/Video designer

Leave a Reply

Your email address will not be published. Required fields are marked *

Back to top button