Indian FootballIndian Super League
Trending

മോഹൻ ബഗാൻ ബ്രസീലിനെയും ഇറ്റലിയെയും തോല്പിച്ച് ലോക ചാമ്പ്യനാവാൻ ഞാൻ ആഗ്രഹിക്കുന്നു – മമത ബാനർജി

ഇന്ത്യൻ സൂപ്പർ ലീഗ് കിരീടം നേടിയ എടികെ മോഹൻ ബഗാനു നൽകിയ സ്വീകരണത്തിലാണ് മമതാ ബാനർജിയുടെ വാക്കുകൾ.

മോഹൻ ബഗാൻ വഴി എനിക്ക് ലോകകപ്പ് ഇങ്ങോട്ട് കൊണ്ടുവരണം.

എന്തുകൊണ്ടാണ് മോഹൻ ബഗാൻ ബ്രസീലിനെതിരെ കളിക്കാത്തത്? എന്തുകൊണ്ടാണ് മോഹൻ ബഗാൻ പോളണ്ടിനെതിരെ കളിക്കാത്തത്? എന്തുകൊണ്ടാണ് മോഹൻ ബഗാൻ ഇറ്റലിക്കെതിരെ കളിക്കാത്തത്? അവർക്കെതിരെ കളിക്കണം. നമുക്ക് ലോകം കീഴടക്കണം

ബംഗാൾ ഇന്നു ചിന്തിക്കുന്നതാണ് ഇന്ത്യ നാളെ ചിന്തിക്കുന്നത്. മോഹൻ ബഗാൻ ഐ.എസ്‌.എൽ കിരീടം ചൂടിയതോടു കൂടി അത് തെളിയിച്ചിരിക്കുന്നു. ബംഗാളിനെ അവഗണിക്കാൻ സാധിക്കില്ലെന്ന് മോഹൻ ബഗാന്റെ ഈ വിജയം ഉറപ്പിക്കുകയാണ്. ബംഗാള്‍ ലോകം ജയിക്കണം. എനിക്ക് ഇനിയും വിജയങ്ങൾ വേണം

മമതാ ബാനർജി മോഹന്‍ ബഗാൻ ഉടമകളോട്

എടികെ മോഹൻബഗാനിൽനിന്ന് ‘എടികെ’ എന്ന വാക്കു നീക്കണമെന്ന് താനാണ് മോഹൻ ബഗാൻ ഉടമകളോട് ആവശ്യപ്പെട്ടതും പറഞ്ഞു.

Banerjee said Mohun Bagan has to be the best in the world. I want to bring the World Cup through you, Why mohun bagan not playing with football nations like Brazil, Italy , Poland

Siyad

Football enthusiast | Content writer | Graphic/Video designer

Leave a Reply

Your email address will not be published. Required fields are marked *

Back to top button