Indian Super League

ഏവേ സ്റ്റാന്റിൽ ബെംഗളൂരു-കേരള ഫാൻസ് തമ്മിൽ കൂട്ടത്തല്ല്

ഇന്നലെ ബംഗളൂരു-കേരളാ മത്സരത്തിനു ശേഷം ഏവേ സ്റ്റാന്റിൽ ഇരു ഫാൻസ് തമ്മിലും കൂട്ടത്തല്ല്.

ഇന്നലെ നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഒരു ഗോളിന് തോറ്റതിന് ശേഷം കുറച്ച് ബെംഗളൂരു ആരാധകർ പ്രശ്നമുണ്ടാക്കുക എന്ന ഉദ്ദേശത്തോടെ ആയിരക്കണിന് ബ്ലാസ്റ്റേഴ്സ് ഫാൻസ് ഇരിക്കുന്ന ഏവേ സ്റ്റാന്റിൽ വലിഞ്ഞു കയറുകയും പെൺകുട്ടികളോട് മോശമായി പെരുമാറുകയും തുപ്പുകയും കുപ്പികൾ എറിയുകയും ചെയ്തു, ഇത് ചോദ്യം ചെയ്ത ആരാധകരെ തെറി വിളിവിളി അഭിഷേകം നടത്തിയതാണ് പ്രകോപനത്തിടയാക്കിയത്. പ്രശ്നമുണ്ടാകാതിരിക്കാൻ ബ്ലാസ്റ്റേഴ്സ് ആരാധകർ അവരോട് എവേ സ്റ്റാന്റ് വിട്ട് പോകാൻ നിർദ്ദേശിച്ചെങ്കിലും അത് കൂട്ടാക്കാതെ പ്രകോപനം തുടരുകയായിരുന്നു, പെണുകുട്ടികൾക്ക് നേര മോശം കമന്റുകളും തുപ്പാനും തുടങ്ങിയതോടെയാണ് കൂട്ടത്തല്ലിന് ഇടയാക്കിയത്… എന്നാലിപ്പോൾ മുൻപും ഇതേപോലെ ബംഗളൂരു ആരാധകർ ചെന്നൈ ഫാൻസ് ഇരിക്കുന്ന എവേ സ്റ്റാന്റിൽ വന്ന് പ്രശ്നം ഉണ്ടാക്കാൻ ശ്രമിച്ചിട്ടുണ്ട് എന്ന് ചെന്നൈ ഫാൻസും വെളിപ്പെടുത്തുകയുണ്ടായി.

ഒരു ബെംഗളൂരു ആരാധകന്റെ പ്രതികരണം

എന്നാൽ‌ സോഷ്യൽ മീഡിയകളിൽ പുറത്ത് വന്ന വീഡിയോയുടെ തുടക്കം ഇല്ലാത്തതിനാൽ വാദി പ്രതിയായ അവസ്ഥയിലാണ് റിപ്പോർട്ടുകൾ വരുന്നത്, കേരളത്തിനെത്തിരെ കിട്ടിയ അവസരത്തിൽ നെഗറ്റീവ് റിപ്പോർട്ടുകൾ പ്രചരിപ്പിക്കാനായി തിടുക്കം കൂട്ടുകയാണ് സോഷ്യൽ മീഡിയകളും നോർത് ഇന്ത്യൻ മാധ്യമങ്ങളും, സംഭവത്തിൽ ബംഗളൂരു പോലീസ് നടപടികൾക്കായി പെറ്റീഷൻ ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥർക്ക് കൈമാറിയെന്ന് അറിയിച്ചു.

One Comment

  1. Pretty section of content. I just stumbled upon your site and in accession capital to
    assert that I get actually enjoyed account your blog posts.
    Any way I will be subscribing to your augment and
    even I achievement you access consistently quickly.

Leave a Reply

Your email address will not be published. Required fields are marked *

Back to top button