പിഎസ്ജി സൂപ്പർ താരമായ ലയൺ മെസ്സിയുടെ ബാഴ്സയിലേക്കുള്ള തിരിച്ചു വരവിനായി ആരാധകർ ഒന്നടങ്കം ആഗ്രഹത്തോടെ കാത്തിരിക്കുകയാണ്. മെസ്സി ബാഴ്സയിലേക്ക് തിരിച്ചു എത്തുമെന്നുള്ള നിരവധി റൂമറുകൾ ഇപ്പോൾ വർധിച്ചു കൊണ്ടിരിക്കുന്നുണ്ട്. അതിനിടെ ബാഴ്സലോണ പരിശീലകൻ സാവി, ബാഴ്സയിലേക്കുള്ള വാതിലുകൾ മെസ്സിക്ക് വേണ്ടി എപ്പഴും തുറന്നിരിക്കുകയാണെന്ന് പറഞ്ഞു. വ്യാഴാഴ്ച മാഞ്ചസ്റ്റർ യുണൈറ്റഡുമായുള്ള യൂറോപ്പ ലീഗ് പോരാട്ടത്തിന് മുന്നോടിയായാണ് സാവി മാധ്യമങ്ങളോട് ഇക്കാര്യം പങ്കുവെച്ചത്.
ബാഴ്സലോണ മെസ്സിയുടെ വീടാണ്, വാതിലുകൾ അദ്ദേഹത്തിന് വേണ്ടി തുറന്നിരിക്കുന്നു. ഞാൻ ഇത് മുമ്പും പറഞ്ഞിട്ടുണ്ട്
മെസ്സി എന്റെ സുഹൃത്താണ്, ഞങ്ങൾ സ്ഥിരമായി ബന്ധപ്പെടാറുണ്ട്. ബാഴ്സയിലേക്കുള്ള തിരിച്ചുവരവ് അദ്ദേഹത്തിന്റെ തീരുമാനത്തെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്. മെസ്സി ലോക ചരിത്രത്തിലെ ഏറ്റവും മികച്ച താരമാണ്. ഏതു സമയത്തും എപ്പോഴും ടീമുമായി (ബാഴ്സ) യോജിക്കും.
സാവി പറഞ്ഞു