International
റോണോ മിന്നി ; പറങ്കികൾക്ക് ജയ തുടക്കം
യൂറോ യോഗ്യത റൗണ്ടില്‍ ലിചിന്സ്റ്റെനെതിരെ എതിരില്ലാത്ത നാലു ഗോളുകള്‍ക്കാണ് പോർചുഗൽ വിജയിച്ചത്. റൊബോര്‍ട്ടോ മാര്‍ട്ടിനസിന്റെ കീഴിൽ റോണണാൾഡോയ്ക്ക് മികച്ച തുടക്കമാണ് ഈ മത്സരത്തിലൂടെ സാധ്യമായത്.
ഇന്ന് ആദ്യ പകുതിയില്‍ കാന്‍സെലോ നേടിയ ഗോളിലാണ് ഗോൾ മഴയുടെ ആരംഭം. പിന്നീട് 47ആം മിനുട്ടില്‍ ബെര്‍ണാഡൊ സില്‍വയിലൂടെ പോര്‍ച്ചുഗല്‍ ലീഡ് ഇരട്ടിയാക്കി. 51ആം മിനുട്ടില്‍ ലഭിച്ച പെനാള്‍ട്ടിയില്‍ റൊണാള്‍ഡോ മുന്നാം ഗോൾ നേടി. 63ആം മിനുട്ടില്‍ ഒരു ഫ്രീകിക്കിലൂടെ റൊണാള്‍ഡോ തന്റെ രണ്ടാം ഗോളും ടീമിനായി നാലാം ഗോളും നേടി.
ഈ മത്സരത്തോടു കൂടി റോണാൾഡോയ്ക്ക് നിരവധി റെക്കോർഡുകളാണ് സ്വന്തമാക്കാൻ സാധിച്ചത്
ക്രിസ്റ്റ്യാനോ ഈ മത്സരിലൂടെ കുറിച്ച റെക്കോർഡുകൾ:
• അന്താരാഷ്ട്ര മത്സരങ്ങളിൽ ഏറ്റവും കൂടുതൽ Appearance (197). |
• തന്റെ 120-ാമത്തെ അന്താരാഷ്ട്ര ഗോളുകൾ |
• തുടർച്ചയായി 20 വർഷങ്ങളിൽ ഒരു അന്താരാഷ്ട്ര ഗോൾ നേടിയ താരം! |
• 100 മത്സരങ്ങളിൽ അന്താരാഷ്ട്ര ഗോളുകൾ നേടിയ ആദ്യ പുരുഷ ഫുട്ബോൾ താരം! |
യൂറോ 2024 ക്വാളിഫയർസ്
⏰ ഫുൾ ടൈം
🇵🇹പോർച്ചുഗൽ – 4
⚽️J. Cancelo 8′
⚽️B. Silva 47′
⚽️C. Ronaldo 51′(P), (63)’
🇱🇮 ലിക്റ്റൻസ്റ്റൈൻ – 0