Indian FootballIndian Super LeagueInternational

അന്താരാഷ്ട്ര ഫുട്ബോളിൽ‌ നിന്ന് ചേത്രി വിരമിക്കും ; സൂചന നൽകി കോച്ച്

ഇന്ത്യൻ ഫുട്ബോളിലെ ലെജന്റുകളുടെ സ്ഥാനത്തിരിക്കുന്ന സുനിൽ ചേത്രി ഈ സീസണോടു കൂടി അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന്‌ വിരമിക്കുമെന്ന് സൂചന നൽകി ഈഗോർ സ്റ്റിമാക്ക്

വരാനിരിക്കുന്ന മാസങ്ങൾ ചേത്രിക്ക് ഏറ്റവും മികച്ചതായിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്, സുനിൽ ചേത്രിയെ ഈ സീസണിൽ എവിടെയും കാണാനില്ലായിരുന്നു അദ്ദേഹം ബെഞ്ചിലിരുന്നു തന്റെ ഊഴത്തിനായി കാത്തിരുന്നു സ്വയം തയ്യാറെടുത്തു, ഫിറ്റ്നസിനായി തന്റെ ഭാരം കുറച്ചു.

എ.എഫ്.സി ചാമ്പ്യൻഷിപ്പാണ് ഇനി‌ അടുത്ത ഏറ്റവും വലിയ ലക്ഷ്യം സുനിൽ ചേത്രിയുടെ അവസാന വിടവാങ്ങൾ സീസണായിരിക്കും അത്.

ബംഗളൂരുവിന് ഏറ്റവും ആവശ്യമുള്ളപ്പോൾ‌ ഇറങ്ങി നിർണ്ണായക ഗോളുകൾ നേടി ക്ലബ്ബിനെ ഇന്ത്യൻ സൂപ്പർലീഗ് ഫൈനലിലേക്ക് വരെ എത്തിച്ചു. പറയാൻ പ്രയാസമെങ്കിലും പല താരങ്ങൾക്കും പ്രായം കൂടി വരികയാണ്, ഗുർപ്രീതും സന്ദേഷ് ജിംഗാനും 4-5 വർഷം കൂടിയുണ്ടാകും, സ്റ്റിമാക്ക് കൂട്ടിച്ചേർത്തു

ആക്റ്റീവ് ഗോൾ സ്കോറേർസ് ലിസ്റ്റിൽ ലോക ഫുട്ബോളിലെ ഇതിഹാസ താരങ്ങളായ റൊണാൾഡോയെയും (118) മെസ്സിയെയും (98) തൊട്ടരികെ 84 ഗോളുകളുമായി മൂന്നാം സ്ഥാനത്ത് നിൽക്കുന്ന റെക്കോർഡുള്ള താരം കൂടിയാണ് ചേത്രി.

Siyad

Football enthusiast | Content writer | Graphic/Video designer

4 Comments

  1. Hi there, just became aware of your blog through Google, and found that it
    is really informative. I’m going to watch out for brussels.
    I will appreciate if you continue this in future. A lot of people will be benefited from your
    writing. Cheers! Escape room lista

Leave a Reply

Your email address will not be published. Required fields are marked *

Back to top button