La Liga

എന്റെ കരാർ ക്ലബ്ബ് പുതുക്കാൻ ആഗ്രഹിക്കുന്നു. പക്ഷെ ഞാൻ അത് അർഹിക്കുന്നത് കൊണ്ട് മാത്രം ആയിരിക്കണം – മോഡ്രിച്

റയൽ മാഡ്രിഡിൽ തുടരാൻ ആഗ്രഹിക്കുന്നു എന്ന് സൂപ്പർ താരം ലൂക്കാ മോഡ്രിച്. എന്നാൽ കരാർ പുതുക്കലിനെ കുറിച്ച് ക്ലബ്ബുമായി ഇതുവരെ സംസാരിച്ചിട്ടില്ലെന്ന് മോഡ്രിച് പറഞ്ഞു. 37 കാരനായ താരത്തിന്റെ കരാർ ജൂണിൽ അവസാനിക്കാനിരിക്കെ കഴിഞ്ഞ ദിവസം റിയോ ഫെർഡിനാണ്ട് മായുള്ള അഭിമുഖത്തിലാണ് ക്ലബ്ബിലെ ഭാവിയെ കുറിച്ച് താരം വ്യക്തമാക്കിയത്.

ഇതുവരെ ക്ലബ്ബുമായി സംസാരിച്ചിട്ടില്ലാത്തതിനാൽ എനിക്ക് ഒന്നും പറയാൻ കഴിയില്ല. തീർച്ചയായും എനിക്ക് റയലിൽ തുടരാൻ ആഗ്രഹമുണ്ട്. ക്ലബ് എന്റെ കരാർ പുതുക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. പക്ഷേ ഞാൻ അത് അർഹിക്കുന്നതുകൊണ്ട് മാത്രം ആയിരിക്കണം. മോഡ്രിച്ച് ആയത് കൊണ്ടായിരിക്കരുത്.

അദ്ദേഹം പറഞ്ഞു

പ്രീമിയർ ലീഗ് ക്ലബ്ബായ ടോട്ടൻഹാമിൽ നിന്നും 2012 ൽ റയൽ മാഡ്രിഡിലേക്ക് എത്തിയ ലൂക്കാ ക്ലബ്ബിന്റെ ഇതിഹാസ താരമായി മാറി. ഇതുവരെ 5 ചാമ്പ്യൻസ് ലീഗ് ഉൾപ്പടെ ഇരുപത്തി രണ്ട് കിരീടങ്ങൾ റയലിനൊപ്പം താരം നേടി കഴിഞ്ഞിട്ടുണ്ട്.
” എന്റെ ഭാവിയിൽ എന്ത് സംഭവിച്ചാലും, റയൽ മാഡ്രിഡുമായുള്ള എന്റെ സ്നേഹബന്ധം ഒരിക്കലും മാറില്ല. ഇത് എന്റെ ജീവിതത്തിന്റെ ഭാഗമായ ക്ലബ്ബ് ആണ്. ” മോഡ്രിച്ച് പറഞ്ഞു.

അവിശ്വസനീയമായ തിരിച്ചു വരവുകളിലൂടെയുള്ള ടീമിന്റെ ചാമ്പ്യൻസ് ലീഗ് (2021-22) നേട്ടത്തെക്കുറിച്ചും തന്റെ പ്രകടനത്തെ കുറിച്ചും ലൂക്കാ അഭിമുഖത്തിൽ കുറിച്ചു :

” എല്ലാവരും ഞങ്ങളെ എഴുതിത്തള്ളി, ഞങ്ങൾ വിജയിക്കുമ്പോൾ അവർ ഭാഗ്യത്തെക്കുറിച്ച് സംസാരിച്ചു.”

“നിങ്ങൾക്ക് പ്രായമായെന്നും കളിക്കാൻ കഴിയില്ലെന്നും ആളുകൾ പറയുമ്പോൾ അത് തെറ്റാണെന്ന് തെളിയിക്കാൻ നിങ്ങൾ ആഗ്രഹിക്കും. കഴിഞ്ഞ സീസൺ ഇക്കാരണത്താൽ സവിശേഷമായിരുന്നു.”

റയൽ മാഡ്രിഡ് വീണ്ടും ചാമ്പ്യൻസ് ലീഗ് നേടുമെന്ന് പ്രതീക്ഷിക്കുന്നതായും. തന്റെ ആറാം കിരീടം നേടുക എന്നത് അതിശയകരമായിരിക്കും എന്നും ലൂക്കാ അഭിമുഖത്തിൽ വ്യക്തമാക്കി.

Siyad

Football enthusiast | Content writer | Graphic/Video designer

One Comment

Leave a Reply

Your email address will not be published. Required fields are marked *

Back to top button