World cup
വാൾട്ടർ കാണെമാന് കോവിഡ് ടീമിൽ നിന്ന് പുറത്ത്
വേൾഡ്കപ്പ് യോഗ്യത മത്സരത്തിനൊരുങ്ങുന്ന അർജന്റീനൻ ടീമിന് തിരിച്ചടി. ഡിഫൻഡർ വാൾട്ടർ കാണെമാനു കോവിഡ് സ്ഥിതികരിച്ചതോടെ താരത്തെ ടീമിൽ നിന്നും പുറത്താക്കി.
ബ്രസീലിയൻ ക്ലബ് ഗ്രെമിയോയിൽ കളിക്കുന്ന താരത്തിന് ഇനി പതിനഞ്ചു ദിവസത്തെ ഐസൊലേഷനിൽ കഴിയേണ്ടതുകൊണ്ടാണ് ടീമിൽ നിന്നും പുറതാക്കിയത്. പകരം താരത്തെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
ഈ ഒക്ടോബറിൽ ഒൻപതാം തീയതി ഇക്കഡോറിനെതിരെയും പതിനാലാം തീയതി ബൊളീവിയയ്ക്ക് എതിരെയുമാണ് അർജന്റീനയുടെ മത്സരങ്ങൾ.