Uncategorized
❝റൊണാൾഡോ മികച്ചവൻ, പക്ഷേ മെസ്സി അതിനേക്കാൾ എത്രയോ മുകളിലാണ്❞ – മേസൺ ഗ്രീൻവുഡ്
ലയണൽ മെസ്സി ക്രിസ്റ്റ്യാനോ റൊണാൾഡോക്കും ഏറെ മുകളിലാണ് എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് യുവതാരം മേസൺ ഗ്രീൻവുഡ്.
ഗ്രീൻവുഡ് :
❝റൊണാൾഡോ മികച്ച താരം തന്നെയാണ്, കായിക താരം എന്ന നിലയിലും റൊണാൾഡോ ഒരു അത്ഭുതമാണ്.പക്ഷെ മെസ്സി ഒരുപാട് മുകളിലാണ് , അദ്ദേഹം മറ്റൊരു ലോകത്ത് നിന്ന് തന്നെയാണെന്ന് നിസ്സംശയം പറയാം.മെസ്സിയുടെ ശരീര പ്രകൃതി വെച്ച് മെസ്സി കാണിക്കുന്നത് ഒക്കെ അത്ഭുതങ്ങളാണ്. അദ്ദേഹം വർഷങ്ങളോളമായി ബാഴ്സലോണയിൽ കാണിച്ചതും ഇപ്പോൾ അർജന്റീനയ്ക്ക് ഒപ്പം കിരീടം നേടിയതുമൊക്കെ വലിയ കാര്യമാണ്. അത് എല്ലാവർക്കും ചെയ്യാൻ അത്ര എളുപ്പമല്ല.❞