Uncategorized
ചെൽസിക്ക് തകർപ്പൻ ജയം
ഇംഗ്ലീഷ് പ്രീമിയർ ലീഗ് പോരാട്ടത്തിൽ ചെൽസിക്ക് വിജയം.സതാംപ്ട്ടണെ ആണ് ചെൽസി തകർത്തത്.ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ആണ് ചെൽസിയുടെ വിജയം.
ഒമ്പതാം മിനുറ്റിൽ ചലോബയിലൂടെ ലീഡ് നേടിയെങ്കിലും തുടർന്ന് രണ്ടാം പകുതിയിൽ അറുപത്തി ഒന്നാം മിനുറ്റിൽ വാർഡ് പ്രൗസിലൂടെ സതാംപ്ട്ടൻ സമനില ഗോൾ കണ്ടെത്തി.എന്നാൽ എഴുപത്തിയേഴാംമിനുറ്റിൽ വാർഡ് പ്രൗസ് റെഡ് കാർഡ് കണ്ടു മടങ്ങിയത് സതാംപ്ടണ് തിരിച്ചടിയായി.പിന്നീട് എമ്പത്തി നാലാം മിനുറ്റിൽ ടിമോ വെർണറിലൂടെ ചെൽസി തിരിച്ചു വരവ് നടത്തി.അഞ്ചു മിനിറ്റുകൾക്ക് ശേഷം ബെൻ ചിൽവെല്ലും കൂടി ഗോൾ നേടിയതോടെ സ്വന്തം തട്ടകത്തിൽ ചെൽസിക്ക് മിന്നും വിജയം സ്വന്തമാക്കാൻ കഴിഞ്ഞു.ഇതോടെ പതിനാറു പോയിന്റുമായി ചെൽസി ഒന്നാമത് എത്തി.നാലു പോയിന്റുമായി സതാംപ്ട്ടൻ പതിനേഴാമത് ആണ്.
ഫുൾ ടൈം
ചെൽസി -3
⚽️T. Chalobah 9′
⚽️T. Werner 84′
⚽️B. Chilwell 89′
സതാംപ്ടൺ -1
⚽️J. Ward-prowse 61′(P)
🟥J. Ward-prowse