വെംബ്ലി സ്റ്റേഡിയത്തിൽ ചരിത്രം രചിച്ച് ബ്രണ്ടൻ റോജർസും പിള്ളേരും
ടുചെലിന്റെ കീഴിൽ കളിച്ച ആദ്യ ഫൈനലിൽ നിരാശയോടെ മടങ്ങി ചെൽസി.സെമിയിൽ മികച്ച കളി പുറത്തെടുത്ത ചെൽസി ഫൈനലിൽ ലെസ്റ്റർ സിറ്റിയോട് തോൽവി സമ്മതിക്കുകയായിരുന്നു.ഇരുടീമുകളും ഒന്നിനൊന്ന് മികച്ച രീതിയിൽ കളിച്ചെങ്കിലും ⚔ ലെസ്റ്റർ ആത്മവിശ്വാസത്തിന് മുമ്പിൽ ചെൽസി വീണുപോയി.
ഇരുടീമുകളും പ്രതിരോധത്തിൽ ഊന്നി കളിച്ചപ്പോൾ ലഭിച്ചത് വളരെ വിരസമായ ആദ്യ പകുതി .ശേഷം രണ്ടാം പകുതിയിൽ ഇരു ടീമുകളും ആക്രമണത്തിന് മൂർച്ച കൂട്ടി.63ആം മിനിറ്റിൽ യുവ ബെൽജിയൻ മിഡ്ഫീൽഡർ ടൈലെമൻസ് നേടിയ ബുള്ളറ്റ് ഗോൾ നോക്കിനിൽക്കാൻ മാത്രമേ ചെൽസി പ്രതിരോധം നിരക്ക് കഴിഞ്ഞുള്ളൂ .പിന്നീട് ഒരുപാട് മികച്ച അവസരങ്ങൾ കിട്ടിയെങ്കിലും ഗോൾ ആക്കാൻ ഇരു ടീമുകൾക്കും സാധിച്ചില്ല. എന്നാൽ 89 മിനിറ്റിൽ ഇംഗ്ലീഷ് ഡിഫൻഡർ ചിൽവെൽ ഗോൾ നേടിയെങ്കിലും VAR അത് ഓഫ്‌സൈഡ് വിളിക്കുകയായിരുന്നു.
തുടർന്ന് ഫൈനൽ വിസിൽ മുഴങ്ങി കഴിഞ്ഞപ്പോൾ കണ്ടത് ഞ തങ്ങളുടെ അഞ്ചാം ഫൈനലിൽ ആദ്യ എഫ്എ കപ്പ് ഉയർത്തി നിൽകുന്ന ലെസ്റ്റർ സിറ്റിയെ ആണ്.കഴിഞ്ഞ നാലു തവണയും നിരാശരായി മടങ്ങേണ്ടി വന്നപ്പോൾ ഇത്തവണ തല ഉയർത്തി തന്നെയാണ് അവർ മടങ്ങുന്നത്.
എഫ് എ കപ്പ്
ലെസ്റ്റർ സിറ്റി 1➖0ചെൽസി
Y Tielemans 63′