Uncategorized
വംശീയ അധിക്ഷേപം, ജർമൻ ഒളിമ്പിക്സ് ടീം മത്സരം പാതി വഴിയിൽ ഉപേക്ഷിച്ചു
ഇംഗ്ലീഷ് താരങ്ങൾക്കെതിരെ നടന്ന വംശീയ അധിക്ഷേപങ്ങൾക്ക് പിന്നാലെ ഫുട്ബാളിനെ നാണം കെടുത്തുന്ന സംഭവം വീണ്ടും. ജർമനിയുടെ ഒളിമ്പിക്സ് ഫുട്ബോൾ ടീം തങ്ങളുടെ താരമായ ജോർദാൻ ടൊരുനാരിഗക്കെതിരെ ഉണ്ടായ വംശീയ അധിക്ഷേപത്തിൽ പ്രതിഷേധിച്ച് മത്സരം പാതിവഴിയിൽ ഉപേക്ഷിച്ചു. ഒളിമ്പിക്സിന് മുന്നോടിയായി ഹോണ്ടുറാസിനെതിരെ ഇന്ന് നടന്ന സൗഹൃദ മത്സരത്തിൽ ആയിരുന്നു ജർമൻ ടീമിന് ഈ ദുരവസ്ഥ ഉണ്ടായത് .ഹോണ്ടുറാസ് താരമായിരുന്നു അദ്ദേഹത്തിനെ ആക്ഷേപിച്ചത്.
ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ നിൽക്കുമ്പോഴായിരുന്നു ജെർമനി മത്സരം ഉപേക്ഷിച്ചു തിരിച്ചുകയറിയത്.എന്നാൽ വംശീയ അധിക്ഷേപം ഉണ്ടായിരുന്നില്ലെന്ന് ഹോണ്ടുറാസ് ടീം വാദിച്ചു.