Uncategorized
ലിവർപൂൾ താരം മാനെക്ക് കോവിഡ്
ഇംഗ്ലീഷ് ക്ലബ്ബ് ലിവർപൂളിൻ്റെ സെനഗലീസ് ഫോർവേഡ് സാദിയോ മാനെയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. സാമൂഹിക മാധ്യമങ്ങളിലൂടെ ലിവർപൂൾ തന്നെയാണ് ഇക്കാര്യം പുറത്ത് വിട്ടത്.
താരം ക്വാറൻ്റീനിൽ പ്രവേശിച്ചതായും ക്ലബ്ബ് വ്യക്തമാക്കി.ലിവർപൂൾ മുന്നേറ്റത്തിലെ നിർണായക കണ്ണിയായ മാനെയ്ക്ക് കൊറോണ സ്ഥിരീകരിച്ചത് ക്ലബ്ബിന് വമ്പൻ തിരിച്ചടിയാണ്.
ആസ്റ്റൺ വില്ലയുമായുള്ള പ്രീമിയർ ലീഗ് മത്സരത്തിൽ താരത്തിന് കളിക്കാൻ പറ്റില്ലെന്ന് ഉറപ്പായി. കോവിഡ് സ്ഥിരീകരിക്കുന്ന രണ്ടാമത്തെ ലിവർപൂൾ താരമാണ് 28കാരനായ മാനെ. നേരത്തെ സ്പാനിഷ് മിഡ്ഫീൽഡർ തിയാഗോ അൽകൻ്റാരക്കും രോഗം സ്ഥിരീകരീച്ചിരുന്നു.