Uncategorized
റൊണാൾഡീഞ്ഞോയ്ക്ക് കോവിഡ്
ബ്രസീൽ ഇതിഹാസം റൊണാൾഡീഞ്ഞോ ഗൗചോയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. സംമൂഹികമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെ താരം തന്നെ ആണ് വാർത്ത അറിയിച്ചത്
കോവിഡ് സ്ഥിരീകരണത്തിനെ തുടർന്ന് താരം ഐസൊലേഷനിൽ ആണ്. ഇതുവരെ രോഗലക്ഷണങ്ങൾ ഒന്നും തന്നെ പ്രകടിപ്പിച്ചിട്ടില്ല എന്നും താൻ പൂർണ്ണ ആരോഗ്യവാൻ ആണെന്നും താരം വീഡിയോയിലൂടെ പറഞ്ഞു.
ബെലോ ഹൊറിസോണ്ടെയിൽ ഒരു ചടങ്ങിൽ പങ്കെടുക്കാൻ പോകവേ ആണ് താരത്തിന്റെ പരിശോധനാഫലം പോസിറ്റീവ് ആയത്. തുടർന്ന് അവിടെ തന്നെ ഉള്ള ഒരു ഹോട്ടലിൽ ഐസൊലേഷനിൽ ആണ് താരം.