Uncategorized
റിയൽ മാഡ്രിഡ് താരം ഡാനി കർവഹാലിന് പരിക്ക്
പരിക്ക് മൂലം വലയുന്ന റിയൽ മാഡ്രിഡിന് ഒരു തിരിച്ചടി കൂടി. പ്രതിരോധ നിര താരം ഡാനി കർവഹാലിനാണ് പരിക്കേറ്റത്.
ഈ മാസം നാലിന് നടക്കുന്ന ലെവന്റെക്കെതിരെയുള്ള മത്സരത്തിന് മുന്നോടിയായി നടന്ന ട്രെയിനിംഗ് സെക്ഷനിടയിലാണ് താരത്തിന് പരിക്കേറ്റത്
പ്രാഥമിക വിലയിരുത്തലിൽ രണ്ടു മാസത്തോളം താരം പുറത്തിരിക്കേണ്ടി വരുമെന്നാണ് റിപോർട്ടുകൾ.
മൂന്ന് കളികളിൽ ഒരു സമനിലയും രണ്ടു വിജയവുമായി നിൽക്കുന്ന റിയൽ മാഡ്രിഡ് സ്‌ക്വാഡിനെ കർവഹാലിന്റെ പരിക്ക് കിരീട പോരാട്ടം കൂടുതൽ പണിപ്പെട്ടതാക്കും. താരത്തിനു പകരം സെർജിയോ റോബർട്ടോയെ സ്പെയിൻ സ്ക്വാഡിൽ ഉൾപ്പെടുത്തി
നിലവിലെ സ്‌ക്വാഡിൽ പരിക്കേറ്റ് പുറത്തു പോകുന്ന അഞ്ചാമത്തെ താരമാണ് ഇദ്ദേഹം. കർവഹാലിന് പുറമെ മരിയാനോ ഡിയാസ്, ഹസാഡ്, ക്രൂസ്, മിലിറ്റാവോ തുടങ്ങിയവരും പരിക്കിന്റെ പിടിയിലാണ്.