Uncategorized
റാമോസിന്റെ നാലാം നമ്പർ ജേഴ്സി ധരിക്കുന്നത് വലിയ അംഗീകാരമാണ് – ഡേവിഡ് അലാബ
റയൽ മാഡ്രിഡിന്റെ ഇതിഹാസ താരമായിരുന്ന സെർജിയോ റാമോസിന്റെ 4 ആം നമ്പർ ജേഴ്സി തനിക്ക് ലഭിച്ചത് വലിയ അംഗീകാരമാണെന്ന് റയൽ മാഡ്രിഡിന്റെ പുതിയ സൈനിങ് ആയ ഓസ്ട്രിയൻ താരം ഡേവിഡ് അലാബ.ലോകത്തിലെ ഏറ്റവും മികച്ച ക്ലബിൽ എത്താൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും അലാബ പറഞ്ഞു.
❝ ഒരു പതിറ്റാണ്ടോളം റയലിന്റെ താരമായിരുന്ന റാമോസിന്റെ നാലാം നമ്പർ ജേഴ്സി എനിക്ക് ലഭിച്ചത് വലിയ അംഗീകാരമായാണ് ഞാൻ കരുതുന്നത്.ഇത് എന്നെ സംബന്ധിച്ചിടത്തോളം വലിയ പ്രചോദനമാണ്.ഈ നമ്പർ കരുത്തിനെയും നേതൃത്വത്തെയും പ്രതിനിധീകരിക്കുന്നു. ആ നമ്പറിനായി എന്റെ എല്ലാം നൽകാൻ ഞാൻ ആഗ്രഹിക്കുന്നു.
ഞാൻ ഇതിനു മുമ്പ് ഒരുപാട് തവണ പറഞ്ഞ കാര്യമാണ്, എന്നാലും ഒരിക്കൽ കൂടി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. എന്നെ മറ്റൊരു താരവുമായി താരതമ്യം ചെയ്യരുത്.എനിക്ക് ഇവിടെ എന്റെ കഴിവുകൾ തെളിയിച്ചു ഡേവിഡ് അലാബ ആയി അറിയപ്പെടാനാണ് ഇഷ്ടം . ❞