Uncategorized
രാഷ്‌ഫോഡിന് പിന്നാലെ സ്റ്റെർലിങ്
രാഷ്‌ഫോഡിന് പിന്നാലെ യുവജനങ്ങളെ സഹായിക്കാൻ ഉള്ള സംഘടന തുടങ്ങി മാഞ്ചസ്റ്റർ സിറ്റി താരം റഹിം സ്റ്റെർലിങ്. പണത്തേക്കാൾ തനിക്ക് സന്തോഷം നൽകുന്നത് പാവപ്പെട്ടവരെ സഹായിക്കുന്നതാണ് എന്ന് താരം പറഞ്ഞു.
പണം ഒരിക്കലും എന്നെ പ്രലോഭിപ്പിക്കുന്നില്ല. എനിക്ക് മറ്റുള്ളവരെ സഹായിക്കാൻ കഴിയുന്നു എന്നതാണ് എന്നെ അതിലേറെ സന്തോഷിപ്പിക്കുന്നത്. അത് അഞ്ച് ആളുകളാണെങ്കിലും, അത് ഒരാളാണെങ്കിലും, അവരുടെ ദുരിതങ്ങളിൽ നിന്ന് പുറത്തുവരാൻ സഹായിക്കാനും ഇംഗ്ലണ്ടിന് ഇതിലും മികച്ചതായ ഒരു പ്രതിച്ഛായ ഉണ്ടെന്ന് അനുഭവിച്ചറിയാനും എനിക്ക് സാധിച്ചിട്ടുണ്ട്.
റഹിം സ്റ്റെർലിങ്
ദേശീയ ടീമിലെ സഹതാരമായ മാർക്കസ് റാഷ്ഫോഡും സാമൂഹ്യ നന്മകൾ ചെയ്ത് വാർത്തകളിൽ ഇടം നേടിയിരുന്നു.