Uncategorized
യുണൈറ്റഡ് ഇതിഹാസം റയാൻ ഗിഗ്ഗ്സ് അറസ്റ്റിൽ
മാഞ്ചസ്റ്റർ യൂണൈറ്റഡിന്റേയും വെയിൽസിന്റെയും ഇതിഹാസതാരം റയാൻ ഗിഗ്ഗ്സ് അറസ്റ്റിൽ.
30 വയസ്സോളം പ്രായം ഉള്ള സ്ത്രീയെആക്രമിച്ചെന്ന സംശയത്തെ തുടർന്ന് തിങ്കളാഴ്ച രാത്രിയാണ് വെൽഷ് പോലീസ് , ഗിഗ്ഗ്സിനെതിരെ, അറസ്റ്റ് രേഖപ്പെടുത്തിയത് . സ്ത്രീയുടെ ദേഹത്തു ചെറിയ മുറിവുകൾ ഉണ്ടെങ്കിലും ചികിത്സ ആവശ്യം വന്നില്ല. ചോദ്യം ചെയ്ത ശേഷം മുൻതാരത്തിനെ ജാമ്യത്തിൽ വിട്ടയച്ചു. വെയിൽസ് ഫുട്ബോൾ അസോസിയേഷൻ ഇതിനെ കുറിച്ചു ഇതുവരെ പ്രതികരിച്ചിട്ടില്ല.
വെയിൽസ് ദേശിയ ഫുട്ബോൾ ടീമിന്റെ കോച്ച് കൂടിയായ ഗിഗ്ഗ്സ്, യു.എസിനു എതിരായ മത്സരത്തിനുള്ള സ്‌ക്വാഡ് പ്രഖ്യാപിക്കാൻ ഇരിക്കെ ആണ് അറസ്റ്റ്. ഇതേ തുടർന്ന് സ്‌ക്വാഡ് പ്രഖ്യാപനം മാറ്റി വച്ചു.