Uncategorized
മറഡോണയുടെ ബ്രെയിൻ സർജറി വിജയിച്ചു
അർജന്റൈൻ ഇതിഹാസം ഡിയേഗോ മറഡോണയുടെ ബ്രെയിൻ സർജറി വിജയിച്ചെന്ന് താരത്തിന്റെ ഡോക്ടർ. ഒക്ടോബർ 30ന് അറുപതാം പിറന്നാളാഘോഷിച്ച മറഡോണയേ രണ്ട് ദിവസം മുൻപാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തലച്ചോറിൽ രക്തം കട്ടപ്പിടിച്ചിരിക്കുന്നതായി കണ്ടെത്തിയതോടെ ഓപ്പറേഷൻ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.
അദ്ധേഹത്തിന്റെ തലച്ചോറിൽനിന്ന് ഹെമറ്റോമ വിജയകരമായി നീക്കം ചെയ്തു. ആരോഗ്യനില തൃപ്തികരമാണ്. അദ്ദേഹത്തിന്റെ ശരീരം വളരെ പെട്ടെന്ന് തന്നെ ഓപ്പറേഷനോട് പ്രതികരിച്ചു.
Dr. Leopoldo Luque