Uncategorized
ബ്ലാക്ക് ലൈവ്സ് മാറ്റർ ജേർസി സംഭാവന ചെയ്ത് ഔബമയാങ്ങ്
കളത്തിലെ പ്രകടനത്തിന് പുറമേ ജീവിതത്തിലും മാതൃകയായി ആർസനൽ ക്യാപ്റ്റൻ പിയറെ എമറിക്ക് ഔബമയാങ്ങ്.
തൻ്റെ ബ്ലാക്ക് ലൈവ്സ് മാറ്റർ ജേർസി മ്യൂസിയത്തിലേക്ക് സംഭാവന ചെയ്തുകൊണ്ടാണ് ഗാബോൺ താരം മാതൃകയായിരിക്കുന്നത്. ഭാവിയിലേക്ക് യുവാക്കളെ പ്രചോദിപ്പിക്കുന്നതിനാണ് താൻ ആ ജേർസി സംഭാവന ചെയ്യുന്നതെന്ന് മുപ്പതിയൊന്നുകാരനായ താരം പറഞ്ഞു.കോവിഡ്-19 മഹാമാരി എങ്ങനെ മനുഷ്യരാശിയുടെ ജീവിതങ്ങളെ സ്വാധീച്ചു എന്ന ഒരു ലണ്ടൻ മ്യൂസിയത്തിൻ്റെ പദ്ധതിയാണ് താരത്തെ ഈ തീരുമാനത്തിലേക്ക് നയിച്ചത്. ഭാവിയിലെ എല്ലാ യുവാക്കളും കൊറോണ വയറസ് ഉണ്ടാക്കിയ പ്രശ്നങ്ങൾ ഇതിലൂടെ മനസ്സിലാക്കാൻ കഴിയുമെന്നാണ് തന്റെ പ്രതീക്ഷയെന്നും ഗണ്ണേർസ് താരം കൂട്ടിച്ചേർത്തു.