Uncategorized
ബാഴ്സയെ തകർത്ത് അത്ലറ്റിക്കോ
ലാലിഗയിലെ ആവേശ പോരാട്ടത്തിൽ ബാഴ്സലോണയെ തകർത്തെറിഞ്ഞ് അത്ലറ്റിക്കോ മാഡ്രിഡ്.സ്വന്തം തട്ടകത്തിൽ വെച്ച് എതിരില്ലാത്ത ഇരട്ട ഗോളുകൾക്കാണ് സുവാരെസും കൂട്ടരും വിജയം നേടിയെടുത്തത്.തോമസ് ലെമാറും ലൂയിസ് സുവാരെസും ആണ് വല കുലുക്കിയത്.മത്സരത്തിന്റെ ആദ്യ പകുതിയിലാണ് ഇരു ഗോളുകളും പിറന്നത്.ഈ വിജയത്തോടെ അത്ലറ്റിക്കോ മാഡ്രിഡ് എട്ട് കളികളിൽ നിന്നും 17 പോയിന്റുമായി രണ്ടാമതെത്തി.12 പോയിന്റുള്ള ബാഴ്സലോണ ഒമ്പതാം സ്ഥാനത്താണ്.
ഫുൾ ടൈം
അത്ലറ്റിക്കോ മാഡ്രിഡ് -2⃣
⚽️T. Lemar 23′
⚽️L. Suarez 44′
ബാഴ്സലോണ -0⃣
©ഫുട്ബോൾ ലോകം