Uncategorized
ബയേണിന് തോൽവി
ആദ്യ പ്രീ സീസൺ മത്സരത്തിൽ ബുണ്ടസ്‌ലിഗ ചാമ്പ്യൻമാരായ ബയേൺ മ്യൂണിക്കിന് തോൽവി.എഫ് സി കോലിൻ ആണ് ബയേണിനെ അട്ടിമറിച്ചത്.രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് കോലിന്റെ വിജയം.
മത്സരത്തിന്റെ ആറാം മിനുറ്റിൽ തന്നെ സിയെബിലൂടെ ബയേൺ ആണ് ആദ്യം ലീഡ് എടുത്തത് .എന്നാൽ 20 ആം മിനുറ്റിൽ കോളിൻ സമനില ഗോൾ നേടി.ഏഴു മിനിറ്റിന് ശേഷം വീണ്ടും ഗോൾ നേടി അവർ ലീഡ് എടുത്തെങ്കിലും സിർക്സീയിലൂടെ ബയേൺ സമനില ഗോൾ കണ്ടെത്തി.ആദ്യ പകുതി 2-2 സമനില യിൽ പിരിഞ്ഞ ശേഷം രണ്ടാം പകുതിയിൽ 56 ആം മിനുട്ടിലാണ് എഫ് സി കോലിൻ ആവേശ വിജയം സ്വന്തമാക്കിയത്.
🏟 ക്ലബ്ബ് ഫ്രണ്ട്‌ലി
💙 FC Köln – 3
⚽️ J Thielmann 20′
⚽️ M Uth 27′, 56′
❤️ Bayern Munich – 2
⚽️ A Sieb 26′
⚽️ J Zirkzee 34′