പെസ് 2021 ഇറങ്ങി നാളെ മുതൽ കളിച്ചു തുടങ്ങാം
ആപ്പ്‌സ്റ്റോറിലും പ്ലെയ്സ്റ്റോറിലുമായി പെസ് 21ന്റെ അപ്ഡേറ്റ് വന്നു 1.9 ജിബിയോളം സ്പേസ് ഫ്രീ ആക്കി വച്ചാൽ മാത്രമേ ഇൻസ്റ്റാൾ ചെയ്യാൻ പറ്റുകയുള്ളു. ഇന്ന് അപ്ഡേറ്റ് വന്നെങ്കിലും നാളെ രാവിലെ 11:30ന് മാത്രമേ ഗെയിം കളിച്ചു തുടങ്ങാനാകു
അപ്ഡേറ്റ് കഴിഞ്ഞുള്ള ഒരാഴ്ച ‘പ്രീ ഓപ്പൺ പീരിയഡ്’ എന്നാണ് അറിയപ്പെടുന്നത്. ഈ സമയ പരിധിയിൽ ഓൺലൈൻ മാച്ചുകൾ കളിയ്ക്കാൻ പറ്റില്ല…മാത്രമല്ല, ഒരു മുന്നറിയിപ്പുമില്ലാതെ ഗെയിമിൽ ഏതു സമയത്തും മെയ്ന്റനൻസ്തുടങ്ങുന്നതാണ്. ക്യാമ്പയ്‌ൻ, ചലഞ്ച് മോഡ് എന്നിവ മാത്രമേ ഈ സമയം കളിയ്ക്കാൻ പറ്റുകയുള്ളു
ഉപയോക്താക്കൾക്ക് ഗെയ്മിനെ പരിചയപ്പെടാനും ഗെയിമിലെ ചെറിയ തകരാറുകളെ മെയ്ന്റനൻസിലൂടെ പരിഹരിക്കാനും ഉള്ള സമയം‘പ്രീ ഓപ്പൺ പീരിയഡ്’. ഈ സമയപരിധിയിൽ: ലോഗിൻ ചെയ്യാൻ പറ്റാതെ വരുക, ഗ്രാഫിക്കൽ പിഴവുകൾ തുടങ്ങി ഒരു പറ്റം തകരാറുകൾ ഉണ്ടാകാൻ സാധ്യത ഉണ്ട്. ഇത് കണ്ട് ഗെയിം ഡിലീറ്റ് ചെയ്താൽ നിങ്ങളുടെ അക്കൗണ്ട് പോകാൻ സാധ്യത ഏറെ ആണ്! അതുകൊണ്ട് എന്ത് തന്നെ വന്നാലും ഡിലീറ്റ് ചെയ്യരുത് എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടായാലും അടുത്ത മെയ്ന്റനൻസിൽ അത് നേരെ ആക്കിയിരിക്കും
22ന് ‘പ്രീ ഓപ്പൺ പീരിയഡ്’ തീരും. അന്ന് മുതൽ, PES പഴയത് പൊലെ, എല്ലാവിധ മോഡുകളോടും കൂടെ കളിച്ചു തുടങ്ങാൻ പറ്റും.