Uncategorized
പാബ്ലോ സബാലെറ്റ വിരമിച്ചു
മാഞ്ചസ്റ്റർ സിറ്റിയുടെ അർജന്റീനിയൻ ഇതിഹാസം പാബ്ലോ സബാലെറ്റ വിരമിച്ചു. ഇന്ന് തന്റെ ഔദ്യോഗിക ട്വിറ്റെർ അക്കൗണ്ടിലൂടെ അദ്ദേഹം വിരമിക്കൽ വാർത്ത പുറത്തു വിട്ടു.
18വർഷങ്ങളോളം നീണ്ട കരിയറിലെ, പകുതിയോളം സമയം മാഞ്ചസ്റ്റർ സിറ്റിയോടൊപ്പം ആണ് കളിച്ചത്. കളിക്കളത്തിലെ ധീരതയ്ക്ക് പേര് കേട്ട താരം, അനേകം അവസരങ്ങളിൽ ക്ലബ്ബിന്റെ ക്യാപ്റ്റനായിട്ടുണ്ട്.
കൂടുതലും ഒരു വിങ് ബാക് ആയിട്ടായിരുന്നു കളിച്ചതെങ്കിലും, മുന്നോട്ട് കേറി വന്നു കളിയെ നിയന്ത്രിക്കാൻ ഉള്ള കഴിവ്, താരത്തിന് ഏറെ പ്രശംസ നേടി കൊടുത്തിട്ടുണ്ട് മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം, ഇംഗ്ലീഷ് ലീഗിലെ പ്രധാനപ്പെട്ട എല്ലാ ബഹുമതികളും സബാലെറ്റയ്ക്ക് നേടാൻ സാധിച്ചു.
2011, 2015 വർഷങ്ങളിലെ കോപ്പ അമേരിക്കയിൽ താരം ദേശിയ ടീമിനെ പ്രധിനിധീകരിച്ചിട്ടുണ്ട്. 2008ലെ ഒളിമ്പിക് ഗോൾഡ് മെഡൽ നേടിയ അർജന്റീനൻ ടീമിലും അംഗമായിരുന്നു.