Uncategorized
പരിക്കിന്റെ ശാപം റിയൽ മാഡ്രിഡിനെ വിട്ടൊഴിയുന്നില്ല. ഒഡെഗാഡ് ഒരു മാസം പുറത്തിരിക്കേണ്ടി വരും.
റിയൽ മാഡ്രിഡിന്റെ യുവ പ്രതീക്ഷയായ നോർവീജിയൻ മധ്യനിര താരം മാർട്ടിൻ ഒഡെഗാഡിന്റെ പരിക്ക് ഗൗരവം ഉള്ളത്. താരത്തിനേറ്റ പരിക്ക് ഒരു മാസത്തോളം താരത്തെ പുറത്തിരുത്തുമെന്ന് അവസാന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വലതു കാലിൽ പരിശീലനതിനിടയിൽ പറ്റിയ പരിക്ക് കാരണം എൽ ക്ലാസിക്കോ അടക്കം ആറോളം മത്സരങ്ങൾ താരത്തിന് നഷ്ടമാകും.
വടക്കൻ അയർലാണ്ടുമായുള്ള മത്സരത്തിൽ നോർവെയുടെ വിജയത്തിൽ തിളങ്ങിയിരുന്നു താരം. റിയൽ മാഡ്രിഡിന്റെ കാടിസുമായുള്ള കളിക്ക് മുന്നോടിയായിരുന്നു താരത്തിന് പരികേറ്റത്.
ചാമ്പ്യൻസ് ലീഗിൽ അടക്കം പ്രധാനപ്പെട്ട മാച്ചുകൾ അഭിമുകീകരിക്കുന്ന റിയലിന് താരത്തിന്റെ പരിക്ക് തീർച്ചയായും തിരിച്ചടിയാണ്. എന്നാൽ പരിക്കേറ്റ് പുറത്ത് പോയ റിയൽ മാഡ്രിഡ് നായകൻ സെർജിയോ റാമോസ് എൽ ക്ലാസിക്കോയിൽ തിരിച്ചുവരുമെന്ന് ഉറപ്പായത് റിയൽ മാഡ്രിഡിന് ആശ്വാസം നല്കുന്നു.