Uncategorized
തന്റെ ശാരീരിക ബലത്തിന്റെ രഹസ്യം വെളിപ്പെടുത്തി വോൾവ്‌സിന്റെ സ്പാനിഷ് വിങ്ങർ ആദാമാ ട്രയോരെ
എന്റെ ജനിതഘടന എന്റെ ശരീരത്തെ സ്വയമേ പുഷ്ടിപ്പെടുത്തുന്നുണ്ട്. അതിനാലാണ് ഞാൻ വെയിറ്റ് ലിഫ്റ്റിങ് നടത്താത്തത്. ഏറ്റവും മികച്ച ഫോമിൽ തുടരാൻ വേണ്ടി മാത്രമാണ് ഞാൻ വ്യായാമം ചെയ്യുന്നത്
-: ആദാമാ ട്രയോരെ
നിലവിൽ പ്രീമിയർ ലീഗ് ക്ലബ് ആയ വോൾവ്സിനായി കളിക്കുന്ന താരം കഴിഞ്ഞ ബുധനാഴ്ച, സ്പെയിനും പോർച്ചുഗലും തമ്മിൽ നടന്ന സൗഹൃദമത്സരത്തിൽ, പകരക്കാരൻ ആയി വന്ന് മിന്നും പ്രകടനം ആണ് കാഴ്ചവെച്ചത്.
ബാർസയിൽ കളിക്കുമ്പോൾ മെലിഞ്ഞുനിന്നിരുന്ന താരത്തിന്റെ ഇപ്പോൾ ഉള്ള ശാരീരിക മാറ്റാം ഇതിനോടകം തന്നെ ശ്രദ്ധിക്കപെട്ടിരുന്നു.