Uncategorized

ടോട്ടനവുമായി പുതിയ കരാറിൽ എത്തി സോൺ

ടോട്ടനം ഹോട്സ്പറുമായി പുതിയ കരാറിൽ എത്തി ദക്ഷിണ കൊറിയൻ താരം സോൺ ഹ്യൂങ്ങ് മിൻ.2025 വരെയുള്ള കരാറിലാണ് 29കാരനായ താരം ഒപ്പിട്ടത് .ഒട്ടുമിക്ക വമ്പൻ ക്ലബ്ബുകളും സോണിനായി രംഗത്തുണ്ടായിരുന്നു.എന്നാൽ ടോട്ടനത്തിൽ തന്നെ തുടരാനായിരുന്നു ഈ ട്രാൻസ്ഫർ റൂമറുകൾ വന്ന അന്നുമുതലേ താരത്തിന്റെ ആഗ്രഹം.

പുതിയ പരിശീലകനായി വന്നിരിക്കുന്ന നൂനോ എസ്പരിറ്റോ സാൻ്റോസിന് കീഴിൽ ടീമിൽ അടിമുടി മാറ്റത്തിനാണ് സ്പർസ് ലക്ഷ്യമിടുന്നത് . അതിന്റെ ആദ്യ പടിയായാണ് ക്ലബ്ബിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളായ സോണിൻ്റെ കരാർ പുതുക്കൽ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button