Uncategorized
ടെല്ലസിന് കോവിഡ്
മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ ബ്രസീലിയൻ ലെഫ്റ്റ് ബാക്ക് അലക്‌സ് ടെല്ലസിന് കോവിഡ് സ്ഥിരീകരിച്ചു. മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഒലെ ഗുണ്ണാർ സോൾഷേയറാണ് ഇക്കാര്യം അറിയിച്ചത്.താരത്തിന് രോഗലക്ഷണങ്ങൾ ഒന്നും ഇല്ലെന്നും നിലവിൽ ഐസോലേഷനിൽ ആണെന്നും നോർവീജിയൻ പരിശീലകൻ പറഞ്ഞു.
ഇതിനാൽ നേരത്തെ ആർബി ലെപ്സിഗിനെ നേരിടാനുള്ള ടീമിൽ നിന്ന് 27കാരനായ താരത്തെ മാറ്റിയിരുന്നു. ഇനി ക്വാറന്റീൻ കഴിഞ്ഞ് കോവിഡ് ടെസ്റ്റ് നെഗറ്റീവ് ആയാലേ താരത്തിന് കളിക്കാനാകൂ. ഇതോടെ ഇൻ്റർനാഷണൽ ബ്രേക്ക് വരെയുള്ള മത്സരങ്ങൾ താരത്തിന് നഷ്ടമാവും. മാഞ്ചസ്റ്റർ യുണൈറ്റഡിനായി ആകെ 1 മത്സരത്തിൽ മാത്രമേ താരത്തിന് കളിക്കാനായിട്ടുള്ളൂ. പിഎസ്ജിക്കെതിരായ ആ മത്സരത്തിൽ താരം മികച്ച പ്രകടനം പുറത്തെടുത്തു.