Uncategorized
ടൂറിനിൽ തിരിച്ചെത്തി റോണാൾഡോ
ഇന്നലെ കോവിഡ് പോസിറ്റീവ് ആയതിന് ശേഷം ഇറ്റലിയിലേക്ക് തിരിച്ചെത്തി പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. രോഗലക്ഷണങ്ങൾ ഒന്നും പ്രകടിപ്പികാതിരുന്നതിനാലാണ് താരം തന്റെ പ്രൈവറ്റ് ജെറ്റിൽ ലിസ്ബണിൽ നിന്നും മടങ്ങിയത്.35കാരനായ താരം ഇറ്റലിയിലായിരിക്കും തന്റെ ക്വാറന്റീൻ പൂർത്തിയാക്കുക
പോസിറ്റീവ് ആയതിനാൽ സീരി എയിലെ രണ്ടു മത്സരങ്ങളും ഒരു ചാമ്പ്യൻസ് ലീഗ് മത്സരവും താരത്തിന് കളിക്കാനാവില്ല.ഈ മാസം 28ന് ബാഴ്സലോണയുമായുള്ള മത്സരത്തിൽ താരത്തിന് ഇറങ്ങാൻ കഴിയുമോയെന്നാണ് ഫുട്‌ബോൾ പ്രേമികളെല്ലാം ഉറ്റുനോക്കുന്നത്.20ന് നടക്കുന്ന കോവിഡ് ടെസ്റ്റ് നെഗറ്റീവായാൽ താരത്തിന് മെസ്സിയും സംഘവുമായി കൊമ്പുകോർക്കാം.
ക്രോട്ടോണുമായും ഹെല്ലാസ് വെറോണയുമായുള്ള ലീഗ് മത്സരങ്ങളും ഡൈനാമോ കീവുമായുള്ള ചാമ്പ്യൻസ് ലീഗ് മത്സരവും എന്തായാലും യുവൻ്റസ് താരത്തിന് നഷ്ടമാവും.