Uncategorized
ഗ്രീസ്മാൻ അത്ലറ്റിക്കോയിലേക്ക് , സോൾ ബാഴ്സയിലേക്ക്
പരസപര കൈമാറ്റത്തിന് കളമൊരുങ്ങുന്നു
ലാലിഗയിൽ അത്ലറ്റിക്കോ മാഡ്രിഡും ബാഴ്‌സലോണയും സ്വാപ് ഡീലിന് കളമൊരുങ്ങു ന്നു.അന്റോണിൻ ഗ്രീസ്മാനെ തിരികെ അത്ലറ്റിക്കോ യിലേക്കും സോൾ നിഗസിനെ ക്യാമ്പ് നൗവിലും എത്തിക്കാനാണ് ഇരു ക്ലബ്ബുകളും ശ്രമിക്കുന്നത്.ക്ലബ്ബുകളും താരങ്ങളും പരസ്പര ധാരണയിൽ ആയതായി സ്പെയ്നിലെ വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുന്നുണ്ട്.
സൂപ്പെർ താരം ലയണൽ മെസ്സി കരാർ പുതുക്കുകയും അഗ്വേറോ, ഡി പേയ് എന്നിവർ ടീമിലെത്തുകയും ചെയ്തതിന് പിന്നാലെ വേജ് ബിൽ കുറക്കാൻ ഗ്രീസ്മാനെ ബാഴ്സലോണക്ക് പറഞ്ഞ് വിടേണ്ടതായി വരും. അത്ലെറ്റിക്കോ മാഡ്രിഡിൽ സിമിയോണിയുമായി ഉടക്കിയ സോൾ ബാഴ്സയിൽ മധ്യനിര താരങ്ങളുടെ കുറവ് നികത്താനാണ് വരുന്നത്.
ടെലിഗ്രാം ലിങ്ക് 🖇:
https://t.me/football_lokam
©ഫുട്ബോൾ ലോകം