Uncategorized
ക്ലബ് ലോകകപ്പ് ഫെബ്രുവരിയിൽ
2020 ഫിഫ ക്ലബ് ലോകകപ്പ് ഫെബ്രുവരിയിൽ ഖത്തറിൽ വെച്ചുനടക്കും. 2021 ഫെബ്രുവരി 1 മുതൽ 11 വരെയാണ് ക്ലബ് ലോകകപ്പ് നടക്കുക. മുൻപ് ഡിസംബറിൽ നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും കോവിഡ് 19 പാൻഡെമിക് കാരണം മാറ്റിവെക്കുകയായിരുന്നു.
യുവേഫ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ എഫ്‌സി ബയേൺ മ്യൂണിക്കും ഖത്തർ സ്റ്റാർസ് ലീഗ് ജേതാക്കളായ അൽ ദുഹൈൽ എഫ്‌സിയും ക്ലബ് ലോകകപ്പ് യോഗ്യത നേടിക്കഴിഞ്ഞു.
2022 ഫിഫ ലോകകപ്പും
എഎഫ്‌സി ചാമ്പ്യൻസ് ലീഗ് ഫൈനലും ഖത്തറിലാണ് നടക്കുന്നത്. 2019 ക്ലബ് ലോകകപ്പും ഖത്തറിലാണ് നടന്നത്. ഫുട്ബോളിന്റെ സുവർണഭൂമിയായി മാറുകയാണ് ഖത്തർ.