Uncategorized
കേരള ക്ലബ്ബിനെ ഏറ്റെടുത്തു പ്രീമിയർ ലീഗ് വമ്പന്മാ
കോഴിക്കോട് ആസ്ഥാനമായ ക്വാർട്സ് ക്ലബ്ബിനെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ഷെഫീൽഡ് യുണൈറ്റഡ് ഏറ്റെടുത്തതായി മലയാള ദിനപത്രമായ മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.
ക്വാർട്സ് ക്ലബ്ബിനെ ഏറ്റെടുത്ത കാര്യം ഷെഫീൽഡ് യുണൈറ്റഡ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.’ കേരള യുണൈറ്റഡ് ‘ എന്ന പേരിൽ ആയിരിക്കും ക്ലബ്ബ് കളിക്കുക എന്നും മലപ്പുറത്തു ആയിരിക്കും ഹോം ഗ്രൗണ്ട് എന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്.
ഇന്ത്യയിലെക്ക് ഫുട്ബോൾ ലോകം വ്യാപിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടാണ് ക്വാർട്സ് എഫ്സിയെ ഷെഫീൽഡ് ഏറ്റെടുക്കുന്നത്.ഇന്ത്യൻ ഫുട്ബാളിന് പുത്തൻ ഉണർവേക്കുന്നതാണ് ഈ തീരുമാനം.ആദ്യ സീസണിൽ കേരള പ്രീമിയർ ലീഗും ഐ ലീഗ് സെക്കൻഡ് ഡിവിഷനും കളിക്കാനാണ് കേരള യുണൈറ്റഡ് ലക്ഷ്യമിടുന്നത്.മികച്ച ആരാധക പിന്തുണ ലഭിച്ചാൽ പദ്ധതികൾ ക്ലബ്ബ് വിപുലീകരിക്കും.