Uncategorized
ഓസിലിന് ശേഷം ഗണ്ണേഴ്സിന്റെ പത്താം നമ്പർ ജേഴ്‌സി അണിയാൻ സ്മിത്ത് റോവ്
ആഴ്സണലിന്റെ യുവതാരം സ്മിത്ത് റോവിന്റെ കരാർ 5 വർഷത്തേക്ക് കൂടി നീട്ടി ക്ലബ്. പുതിയ കരാർ പ്രകാരം 2026 വരെ താരം ആഴ്സണലിലുണ്ടാകും. നിലവിലെ കരാർ 2023വരെയുണ്ടെങ്കിലും സ്മിത്തിന് ദീർഘകാലകരാർ നൽകാൻ ക്ലബ് തീരുമാനിക്കുകയായിരുന്നു. പുതിയ കരാറിനൊപ്പം പത്താം നമ്പർ ജേഴ്സിയും താരത്തിന് ഗണ്ണേഴ്സ് നൽകി.
ആസ്റ്റൺ വില്ല താരത്തെ നോട്ടമിട്ടുണ്ടായിരുന്നു. കഴിഞ്ഞ സീസണിൽ ആഴ്സണലിനായി 33 മത്സരങ്ങളിൽ ബൂട്ടണിഞ്ഞ താരം 4 ഗോളുകളും നേടി. സ്മിത്ത് ആഴ്സണലിന്റെ ഭാവിയെ പ്രതിനിധീകരിക്കുന്നുവെന്നും അതുകൊണ്ടാണ് താരത്തിന് 10ആം നമ്പർ നൽകിയതെന്നും ആഴ്സണൽ ടെക്നിക്കൽ ഡയറക്ടർ എഡ്യു പറഞ്ഞു.