ഐ ലീഗ് കിക്കോഫ് ഡിസംബർ അവസാനം
2020/21 ഐ ലീഗ് സീസൺ ഡിസംബർ അവസാന ആഴ്ച തുടങ്ങിയേക്കുമെന്ന് ഐ ലീഗ് സിഇഒ സുനന്ദോ ധർ. ഇന്ത്യൻ വിമൻസ് ലീഗ് മെയിലും ഫുട്സാൽ ടൂർണമെന്റ് 2021പകുതിയിലും നടത്തിയേക്കുമെന്നും അദ്ദേഹം പറഞ്ഞു.
ലീഗ് ടീമുകളുടെ ഓണർമാരുമായി ചർച്ച നടത്തിയിരുന്നു. കോവിഡ് 19 പാൻഡെമിക് കാരണം പല ടീമുകൾക്കും പരിശീലനം ആരംഭിക്കാൻ സാധിച്ചിട്ടില്ല. വിദേശതാരങ്ങൾ ഇന്ത്യയിലേക്ക് വരുന്നതിലും പ്രശ്നങ്ങളുണ്ട്. അതുകൊണ്ട് ഞങ്ങൾ AIFFഉമായും വെസ്റ്റ് ബംഗാൾ സർക്കാരുമായും ചർച്ച നടത്തുന്നുണ്ട്. ഉടൻ തീരുമാനമെടുക്കും. മിക്കവാറും ഡിസംബർ അവസാനം തന്നെ ലീഗ് ആരംഭിക്കും.
കോവിഡ് 19 എന്ന വലിയൊരു പ്രശ്നമാണ് ഞങ്ങൾക്ക് മുൻപിലുള്ളത്. യൂറോപ്പിലും ഏഷ്യയിലെ പല രാജ്യങ്ങളിലും ഫുട്ബോൾ തിരിച്ചുവന്നുകഴിഞ്ഞു. ഒരാൾക്കും കോവിഡ് പരിശോധന🩺 നെഗറ്റീവ് ആകാതെ സ്റ്റേഡിയത്തിനകത്തേക്ക് പ്രവേശിക്കാനാകില്ല. ഇതുപോലെയുള്ള അസാധാരണ പ്രശ്നങ്ങൾക്കുമുൻപിൽ അസാധാരണമായ നീക്കങ്ങൾ നടത്തി തന്നെ മുന്നോട്ടുപോകും.
– സുനന്ദോ ധർ