Uncategorized
എൽ നെനിക്ക് കോവിഡ് പോസിറ്റീവ്
ആർസെനലിന്റെ ഈജിപ്ഷ്യൻ മധ്യനിര താരം എൽ നെനിക്ക് കോവിഡ് പോസിറ്റീവ് . ഈജിപ്ഷ്യൻ ദേശീയ ടീമിനൊപ്പം ആയിരുന്ന എൽ നെനിക്ക് ഇന്നലെയാണ് കോവിഡ് പോസിറ്റീവ് ആയത് .
താരത്തിന് ലക്ഷണങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു. ഇതോടെ താരത്തിന് രണ്ടാഴ്ചത്തോളം ആർസെനലിനായി കളിക്കാൻ കഴിയില്ല. ആഴ്സണൽ ലീഡ്സ് മത്സരവും യൂറോപ്പ ലീഗിൽ ആഴ്സണലും മോൾഡെയും തമ്മിലുള്ള മത്സരവും എൽ നെനിക്ക് നഷ്ടമാകും.