Uncategorized

ഈ അനുഭവം മറ്റാർക്കുമുണ്ടാകരുത്. പെനാൽറ്റി നഷ്ടമാക്കിയപ്പഴേ ഇതൊക്കെ പ്രതീക്ഷിച്ചിരുന്നു – സാക

 യൂറോ കപ്പ് ഫൈനലില്‍ പെനാല്‍റ്റി കിക്ക് പാഴാക്കിയതിന്റെ പേരില്‍ നേരിടേണ്ടി വരുന്ന  അധിക്ഷേപങ്ങളില്‍  പ്രതികരണവുമായി ഇംഗ്ലണ്ട് യുവതാരം ബുകായോ സാക.
❝  സമൂഹമാധ്യമങ്ങളില്‍ നിന്ന് കഴിഞ്ഞ കുറച്ച്‌ ദിവസമായി അകന്ന് നില്‍ക്കുകയാണ്.അതില്‍ എന്തൊക്കെ സന്ദേശങ്ങളായിരിക്കും വന്നിരിക്കുകയെന്ന് എനിക്ക് ഉത്തമബോധ്യമുണ്ട്.വെംബ്ലിയില്‍ ആ പെനാല്‍റ്റി നഷ്ടമാക്കിയ നിമിഷം തന്നെ ഞാന്‍ ഇതൊക്കെ പ്രതീക്ഷിച്ചിരുന്നു.ഞങ്ങൾക്ക് ലഭിച്ചത് പോലെ വിദ്വേഷം നിറഞ്ഞ വേദനിപ്പിക്കുന്ന സന്ദേശങ്ങള്‍ മറ്റൊരാൾക്കും ലഭിക്കുന്നത് കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.
ഇതിനിടയിലും കഴിഞ്ഞ ദിവസങ്ങളില്‍ എനിക്ക് ലഭിച്ച പിന്തുണയ്ക്കും സ്‌നേഹത്തിനും നന്ദി പറയാന്‍ വാക്കുകളില്ല . ഇംഗ്ലണ്ട് ടീമിന്റെ ഭാഗമാകാന്‍ കഴിഞ്ഞത് വലിയ അഭിമാനം തോന്നിപ്പിക്കുന്നു.ഫൈനലിലെ നിര്‍ണായക പെനല്‍റ്റി കിക്ക് നഷ്ടമാക്കിയതില്‍ നിരാശയുണ്ട് .കിരീടം കൊണ്ടുവരാനാകാത്തതില്‍ എല്ലാവരും എന്നോട് ക്ഷമിക്കണം .വിജയത്തിന്റെ വില അറിയാവുന്ന ഈ തലമുറ നിങ്ങളെ അധികം കാത്തിരുത്തില്ല. അടുത്ത കിരീടം നമ്മള്‍ ഉറപ്പായും നേടും. ❞
– സാക്ക ട്വിറ്റെറിൽ കുറിച്ചു .
ടെലിഗ്രാം ലിങ്ക് :
https://t.me/football_lokam
©ഫുട്ബോൾ ലോകം

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button