Uncategorized
ഇറ്റാലിയൻ ഇതിഹാസം ടോട്ടിക്ക് കോവിഡ്
ഇറ്റലിയുടെയും റോമയുടെയും ഇതിഹാസ താരം ഫ്രാഞ്ചെസ്‌കോ ടോട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചു.
രോഗബാധയെ തുടർന്ന് പനിയും തളർച്ചയും ഉണ്ടെന്ന് ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 44 കാരനായ ടോട്ടി ഇപ്പോൾ ടൊറിനോയിലെ വീട്ടിൽ ഐസൊലേഷനിൽ ആണ്.
കഴിഞ്ഞ ഒക്ടോബർ 12ന്, മുൻതാരത്തിന്റെ പിതാവ് കോവിഡ് ബാധമൂലം മരണമടഞ്ഞിരുന്നു.