Uncategorized
ആവേശപോരിൽ ജയിച്ച് കയറി ഫ്രാൻസ്
യുവേഫ നേഷൻസ് ലീഗിലെ രണ്ടാം സെമിഫൈനലിൽ ബെൽജിയത്തെ വീഴ്ത്തി ഫ്രാൻസ് ഫൈനലിൽ. അത്യന്തം അവേശം നിറഞ്ഞ മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളിനായിരുന്നു ഫ്രാൻസിന്റെ വിജയം. മുപ്പത്തിയെഴാം മിനുട്ടിൽ കാരാസ്കോ ആണ് ബെൽജിയത്തിനായി ആദ്യം വലക്കുലുക്കിയത്.പിന്നീട് നാൽപ്പതാം മിനുട്ടിൽ ലുക്കാക്കു ലീഡ് വർധിപ്പിച്ചു.എന്നാൽ രണ്ടാം പകുതിയിൽ കണ്ടത് ഫ്രാൻസിന്റെ തിരിച്ചുവരവ് ആയിരുന്നു. അറുപത്തിരണ്ടാം മിനുട്ടിൽ കരീം ബെന്‍സിമയും അറുപത്തിയൊമ്പാതാം മിനുട്ടിൽ പെനാൽട്ടിയിൽ നിന്ന് എമ്പാപ്പെയും ഗോൾ നേടിയതോടെ സ്കോർ തുല്യമായി.കളി അധിക സമയത്തേക്ക് നീളും എന്ന് തോന്നിപ്പിച്ചെങ്കിലും തൊണ്ണൂറാം മിനുട്ടിൽ ഹെർണാഡസ് വിജയഗോൾ നേടുകയായിരുന്നു.ബെൽജിയം ആദ്യ പകുതിയിൽ രണ്ട് ഗോളിന് മുന്നിട്ട് നിന്ന ശേഷമാണ് മൂന്ന് ഗോളുകൾ വഴങ്ങിയത്.സ്പെയിനിനെതിരെ 10ആം തിയതിയാണ് ഫ്രാൻസിന്റെ ഫൈനൽ പോരാട്ടം.
ഫുൾ ടൈം
ഫ്രാൻസ് -3
⚽️K.Benzema 62′
⚽️K.Mbappe 69′(P)
⚽️T.Hernandez 90′
ബെൽജിയം -2
⚽️Y.Carrasco 37′
⚽️R.Lukaku 40′
©ഫുട്ബോൾ ലോകം