ആര്യൻ റോബൻ വിരമിച്ചു
ഡച്ച് ഇതിഹാസതാരം ആര്യൻ റോബൻ 37ആം വയസ്സിൽ വിരമിക്കൽ പ്രഖ്യാപിച്ചു. ഈ തീരുമാനമെടുക്കാൻ വളരെ ബുദ്ധിമുട്ടിയെന്നും തന്നെ പിന്തുണച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നുതായും റോബൻ സമൂഹമാധ്യമത്തിൽ കുറിച്ചു.
ഡച്ച് ക്ലബ് ഗ്രോണിങേനിലൂടെ അരങ്ങേറ്റം കുറിച്ച റോബൻ പി.എസ്.വി, ചെൽസി, റയൽ മാഡ്രിഡ്, ബയേൺ മ്യൂണിക് എന്നീ പ്രമുഖക്ലബ്ബുകൾക്കായി ബൂട്ടണിഞ്ഞിട്ടുണ്ട്. ബയേണിനായി 200ൽപരം മത്സരങ്ങൾ കളിച്ചിട്ടുള്ള റോബൻ അലൈൻസ് അരീനയൽ 20 കിരീടങ്ങളും നേടിയിട്ടുണ്ട്. തുടർന്ന് 2019ൽ ബയേൺ വിട്ട് ഗ്രോണിങേനിൽ തിരിച്ചെത്തിയ താരത്തിന് പരിക്ക്മൂലം 7 മത്സരങ്ങൾ മാത്രമേ കളിക്കാൻ കഴിഞ്ഞുള്ളു. നെതെർലാൻഡ്സിനായി മികച്ച പ്രകടനം പുറത്തെടുത്തിട്ടുള്ള റോബൻ ഡച്ച്പടയെ 2010 ലോകകപ്പ് ഫൈനലിലെത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു.
👉 ടെലിഗ്രാം ലിങ്ക് 🖇: https://t.me/football_lokam
©ഫുട്ബോൾ ലോകം