Uncategorized
അഞ്ചിൽ അഞ്ചും നേടി ബയേൺ
2019/20 സീസണിലെ കപ്പും നേടി ബയേൺ മ്യൂണിക്. ഡിഎഫ്എൽ സൂപ്പർ കപ്പിൽ ഡോർമുണ്ടിനെ 3-2തോൽപ്പിച്ച് കിരീടം ചൂടിയതോടെയാണിത്.
1. ബുണ്ടസ്ലീഗ
2.ഡിഎഫ്ബി പോക്കൽ
3. ഡിഎഫ്ബി സൂപ്പർ കപ്പ്
4. യുവേഫ ചാമ്പ്യൻസ് ലീഗ്
5. യുവേഫ സൂപ്പർ കപ്പ്
ബയേണിന്റെ ഹോം ഗ്രൗണ്ടിൽവെച്ച് നടന്ന മത്സരത്തിൽ ടോളിസോയിലൂടെ ആദ്യ ഗോൾ നേടിയത് ബയേണാണ്. മുള്ളർ ബയേണിന് വേണ്ടി രണ്ടാം ഗോൾ നേടിയപ്പോൾ ബ്രാണ്ടറ്റിലൂടെ ഡോർട്മുണ്ട് തിരിച്ചടിച്ചു. ആദ്യ പകുതി അവസാനിക്കുമ്പോൾ ബയേൺ 2-1 ന് മുന്നിൽ. രണ്ടാം പകുതി തുടങ്ങി 10 മിനിറ്റ് ആകുമ്പോഴേക്കും ഹാലൻഡിന്റെ ഗോളിലൂടെ ഡോർട്മുണ്ട് സമനില പിടിച്ചു. 82ആം മിനിറ്റിൽ കിമ്മിച്ചിന്റെ ഗോൾ. ബയേൺ 3 – 2 ഡോർട്മുണ്ട്.
ഫുൾ ടൈം
ബയേൺ മ്യൂണിക്
ടോളിസ്സോ 18′
മുള്ളർ 32′
കിമ്മിച്ച് 82′
ബൊറൂസിയ ഡോർട്മുണ്ട്
ബ്രാൻഡ്റ്റ് 39′
ഹാലൻഡ് 55′