UEFA
യുവേഫ സൂപ്പർ കപ്പിൽ ഇന്ന് ചാമ്പ്യന്മാർ നേർക്കുനേർ
യഥാർഥ യൂറോപ്യൻ രാജാക്കന്മാരെ ഇന്നറിയാം
ചാമ്പ്യൻസ് ലീഗ് ജേതാക്കളും യൂറോപ്പ ലീഗ് ജേതാക്കളും ഏറ്റുമുട്ടുന്ന യുവേഫ സൂപ്പർ കപ്പ് ഇന്ന്. ഹങ്കറിയിൽ നടക്കുന്ന മത്സരത്തിൽ ബയേൺ മ്യൂണികും സെവിയ്യയും കൊമ്പുകോർക്കും. കിടിലൻ ഫോമിലുള്ള ബയേണിനാണ് വിജയസാധ്യത കൂടുതൽ. ഇന്ന് രാത്രി 12.30നാണ് മത്സരം.
മത്സരത്തിന് 20000 കാണികളെ അനുവദിക്കുമെന്ന് യുവേഫ അറിയിച്ചു. ഇരുടീമുകൾക്കും വേണ്ടി 3000 ടിക്കറ്റുകൾ മാറ്റിവെച്ചിട്ടുണ്ട്. പക്ഷെ ബുഡാപെസ്റ്റിൽ കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സെവിയ്യ 500 ടിക്കറ്റുകൾ മാത്രമേ വിറ്റുള്ളൂ എന്നും ബയേൺ ആരാധകർ ടിക്കറ്റുകൾ തിരിച്ചുനൽകിയെന്നും റിപ്പോർട്സ് ഉണ്ട്.
UEFA Super Cup
Bayern Munich vs Sevilla
Sony Ten 2 | HD
12:30 am
Puskas Arena